ഡോ​ക്ട​റു​ടെ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം: കേ​സെ​ടു​ത്തു
Thursday, April 2, 2020 12:21 AM IST
പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​അ​ഷ​റ​ഫി​ന്‍റേ​തെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ഓ​ഡി​യോ സ​ന്ദേ​ശം വ്യാ​ജം. നാ​ര​ങ്ങാ വെ​ള്ളം കു​ടി​ച്ചാ​ല്‍ വൈ​റ​സി​നെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന രീ​തി​യി​ലു​ള്ള ഓ​ഡി​യോ ആ​ണ് ഡോ. ​അ​ഷ​റ​ഫി​ന്‍റേ​തെ​ന്ന രീ​തി​യി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ ഇ​ത്ത​ര​മൊ​രു സ​ന്ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പിക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും കാ​ണി​ച്ച് ഡോ. ​അ​ഷറ‍​ഫ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഡോ​ക്ട​ര്‍ അ​ഷ​റ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​നു​ശോ​ചി​ച്ചു

ഇ​രി​ട്ടി: മ​ല​ബാ​ർ കു​ടി​യേ​റ്റ​ക്കാ​രി​ലെ ആ​ദ്യ​ത്തെ ഡോ​ക്ട​റും ആ​തു​ര ശു​ശ്രൂ​ഷാരം​ഗ​ത്തെ മ​ല​ബാ​റി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പു​മാ​യി​രു​ന്ന ഡോ. ​ത​ങ്കം പാ​നൂ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബി​ഷ​പ്പ് വ​ള്ളോ​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. മ​ലേ​റി​യ, മ​ല​ന്പ​നി, പാ​ന്പു​ക​ടി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രെ മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ​നി​ന്നു ജീ​വ​ൻ വീ​ണ്ടെ​ടു​ത്ത ധീ​രവ​നി​ത​യാ​യി​രു​ന്നു ഡോ. ​ത​ങ്കം. ഡോ. ​ത​ങ്ക​ത്തോ​ട് കു​ടി​യേ​റ്റ ജ​ന​ത എ