ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെയെ​ത്തി
Wednesday, May 20, 2020 12:34 AM IST
ക​ണ്ണൂ​ർ: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ട്രെ​യി​ൻ എ​ത്തി​യെ​ന്ന വ്യാ​ജ​പ്ര​ച​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.
ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​കു​വാ​ൻ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ പ്ര​ചാ​ര​ണം. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു.
യാ​ത്രാ​ബാ​ഗും ഭ​ക്ഷ​ണ​വും ക​രു​തി കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ നി​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് ട്രെ​യി​ൻ പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.
നാ​ട്ടി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ധ​രി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.