സ്‌​നേ​ഹ​ജ്യോ​തി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Wednesday, May 20, 2020 12:34 AM IST
ക​ണ്ണൂ​ര്‍: വൃ​ക്ക രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കും മ​രു​ന്നി​നു​മാ​യി ചെ​ങ്ങ​ളാ​യി സി​ഡി​എ​സ് സ​മാ​ഹ​രി​ച്ച തു​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്‌​ന​കു​മാ​രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷി​നു കൈ​മാ​റി. വൃ​ക്ക രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്‌​നേ​ഹ​ജ്യോ​തി കി​ഡ്‌​നി പേ​ഷ്യ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യി​ലേ​ക്കാ​ണ് 1.19 ല​ക്ഷം രൂ​പ ന​ല്‍​കി​യ​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജ​യ​ബാ​ല​ന്‍, സെ​ക്ര​ട്ട​റി വി.​ച​ന്ദ്ര​ന്‍, ചെ​ങ്ങ​ളാ​യി സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. അ​നി​ത, മെം​ബ​ര്‍ സെ​ക്ര​ട്ട​റി എ​സ്. സ്മി​ത, കു​ടും​ബ​ശ്രീ​ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എം. സു​ര്‍​ജി​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.