ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി
Friday, May 22, 2020 1:29 AM IST
ക​ണ്ണൂ​ർ: ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ആ​ദ്യ ദി​ന​ത്തി​ൽ നാ​മ​മാ​ത്ര​മാ​യി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 25 ശ​ത​മാ​നം സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ഓ​ടി​യ​ത്. അ​ട​ച്ചി​ട​ലി​നു ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ബ​സു​ക​ൾ ഗാ​രേ​ജി​ൽ ആ​യ​തു കാ​ര​ണം ചി​ല ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. മാ​ത്ര​മ​ല്ല മേ​യ് 31 വ​രെ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സ​ത്തെ നി​കു​തി ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന ഗു​ണ​വും ബ​സ് ഉ​ട​മ​ക​ൾ​ക്കു​ണ്ട്.


14000 രൂ​പ വ​രെ നി​കു​തി ഇ​ന​ത്തി​ൽ ന​ൽ​കേ​ണ്ടി വ​രും.​മേ​യ് 31 വ​രെ ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സ​ത്തെ നി​കു​തി ലാ​ഭി​ക്കാ​മെ​ന്ന ചി​ന്ത​യും ബ​സു​ട​മ​ക​ളു​ടെ മ​ന​സി​ലു​ണ്ട്.​ അ​തു​കൊ​ണ്ടാ​ണ് പ​ല​രും ഈ ​മാ​സാ​വ​സാ​നം വ​രെ ബ​സി​റ​ക്കാ​തെ കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണും റം​സാ​നും വ​രു​ന്ന​തോ​ടെ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കി​ല്ലെ​ന്ന കാ​ഴ്ച​പ്പാ​ടു​മാ​ണ് ബ​സ് ഇ​റ​ക്കാ​ൻ ഉ​ട​മ​ക​ൾ മ​ടി​ക്കു​ന്ന​ത്. അ​തേ സ​മ​യം യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.