കർഷകസംഘം ധ​ര്‍​ണ ന​ട​ത്തി
Friday, May 22, 2020 1:29 AM IST
ചെ​റു​പു​ഴ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യം ഉ​പേ​ക്ഷി​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചു​ണ്ട പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ക​ര്‍​ഷ​ക​സം​ഘം പു​ളി​ങ്ങോം വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ പി.​രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​കെ. ത​മ്പാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ല​ക്ഷ്മ​ണ​ന്‍, പി.​വി.​മോ​ഹ​ന​ന്‍, എ​ന്‍.​വി. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.