ക​ണ്ണൂരി​ല്‍ നാ​ലു പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; കാസർഗോട്ട് ഒന്ന്
Friday, May 22, 2020 1:35 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ നാ​ല് പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. നാ​ലു പേ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ക​ഴി​ഞ്ഞ ആ​റി​ന് ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​രി, ഗു​ജ​റാ​ത്തി​ല്‍​നി​ന്നെ​ത്തി​യ പെ​രി​ങ്ങ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തേ​ഴു​കാ​ര​ന്‍, ഒ​ൻ​പ​തി​ന് മും​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ മൊ​കേ​രി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ചൊ​ക്ലി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ അ​മ്പ​ത്തൊ​മ്പ​തു​കാ​ര​ന്‍, 16ന് ​മും​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​യാ​യ എ​ഴു​പ​തു​കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 138 ആ​യി. ഇ​തി​ല്‍ 119 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

നി​ല​വി​ല്‍ 9,384 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 39 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ 36 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഏ​ഴു​പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 14 പേ​രും വീ​ടു​ക​ളി​ല്‍ 9,288 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് 5,220 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 5,038 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. 4,778 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 182 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

കാ​സ​ര്‍​ഗോ​ട്ട് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മs​യ് 18 ന് ​ദു​ബാ​യി​ല്‍ നി​ന്ന് എ​ത്തി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 41 വ​യ​സു​ള്ള ചെ​ങ്ക​ള സ്വ​ദേ​ശി​ക്കാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 19 ആ​യി.

ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2,460 പേ​രാ​ണ്. വീ​ടു​ക​ളി​ല്‍ 2007 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 453 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 282 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തു​താ​യി ര​ണ്ടു​പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.