സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, May 22, 2020 1:37 AM IST
ക​ണ്ണൂ​ർ‌: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​എം​ജി​കെ​എ​വൈ പ​ദ്ധ​തി മു​ഖേ​ന അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍റെ മേ​യ് മാ​സ​ത്തെ വി​ത​ര​ണം ആ​രം​ഭി​ച്ചു. എ​എ​വൈ (മ​ഞ്ഞ കാ​ര്‍​ഡ്), മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡ് (പി​ങ്ക് കാ​ര്‍​ഡ്) എ​ന്നി​വ​യി​ലു​ള്‍​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ചു കി​ലോ​ഗ്രാം വീ​തം അ​രി​യാ​ണ് ല​ഭി​ക്കു​ക. മേ​ല്‍​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന് പു​റ​മെ​യാ​ണ് ഈ ​സൗ​ജ​ന്യ റേ​ഷ​ന്‍. അ​രി കൂ​ടാ​തെ എ​എ​വൈ, മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് കാ​ര്‍​ഡ് ഒ​ന്നി​ന് ഒ​രു കി​ലോ​ഗ്രാം വീ​തം പ​യ​ര്‍ അ​ല്ലെ​ങ്കി​ല്‍ ക​ട​ല മേ​യ് മാ​സ​ത്തെ വി​ഹി​ത​മാ​യി ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യും.

കാ​ര്‍​ഡു​ട​മ​ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് റേ​ഷ​ന്‍ വാ​ങ്ങ​ണം. ക​ട​യു​ട​മ​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കേ​ണ്ട​തും കൃ​ത്യ​മാ​യ അ​ള​വി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട റേ​ഷ​ന്‍ വി​ഹി​തം ന​ല്‍​കേ​ണ്ട​തു​മാ​ണ്. തൂ​ക്ക​ക്കു​റ​വ് പോ​ലു​ള്ള പ​രാ​തി​ക​ള്‍ ല​ഭി​ച്ചാ​ല്‍ ക​ട​യു​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പ​രാ​തി​ക​ള്‍ അ​റി​യി​ക്കേ​ണ്ട ന​മ്പ​ര്‍, ക​ണ്ണൂ​ര്‍ താ​ലൂ​ക്ക്- 9188527408, ഇ​രി​ട്ടി- 9188527409, ത​ല​ശേ​രി- 9188527410, ത​ളി​പ്പ​റ​മ്പ- 9188527411.