പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​സ്കു​ക​ളു​മാ​യി സ​മ​ഗ്ര​ശി​ക്ഷ
Friday, May 22, 2020 11:58 PM IST
തൃ​ക്ക​രി​പ്പൂ​ർ: പൊ​തു​പ​രീ​ക്ഷ​യെ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് മാ​സ്‌​കു​ക​ൾ ധ​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​ഗ്ര​ശി​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്.

26ന് ​ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​സ്‌​കു​ക​ൾ നേ​രി​ട്ടു വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​മ​ഗ്ര​ശി​ക്ഷ​യി​ലെ പ​രി​ശീ​ല​ക​രും സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും. ജി​ല്ല​യി​ലേ​ക്ക് ഇ​തി​നാ​യി 55,000 മാ​സ്കു​ക​ളാ​ണ് എ​ത്തി​ച്ച​ത്. പ​രീ​ക്ഷ എ​ഴു​താ​ൻ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളും വീ​ട്ടി​ൽ​നി​ന്നു ത​ന്നെ മു​ഖാ​വ​ര​ണ​വും ധ​രി​ച്ചു പോ​കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

മു​ഴു​വ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​മ​ഗ്ര​ശി​ക്ഷാ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ടാ​കും. ഓ​രോ വാ​ർ​ഡ് പ​രി​ധി​യി​ൽ നി​ന്ന് പ​രീ​ക്ഷ എ​ഴു​തേ​ണ്ടു​ന്ന കു​ട്ടി​ക​ളു​ടെ പ​ട്ടി​ക കു​ടും​ബ​ശ്രീ എ​ഡി​എ​സ് അ​ധ്യ​ക്ഷ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റും.

ഇ​വ​ർ ന​ൽ​കു​ന്ന പ​ട്ടി​ക പ്ര​കാ​രം ഓ​രോ വാ​ർ​ഡി​ലേ​ക്കും ആ​വ​ശ്യ​മാ​യ മാ​സ്‌​കു​ക​ൾ സ​മ​ഗ്ര​ശി​ക്ഷ ല​ഭ്യ​മാ​ക്കും. 25ന് ​രാ​വി​ലെ 10 ന് ​ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലും കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ൾ​ക്ക് ബി​ആ​ർ​സി പ​രി​ശീ​ല​ക​ർ മാ​സ്‌​കു​ക​ൾ കൈ​മാ​റും.

തു​ട​ർ​ന്ന് അ​ന്ന് ഉ​ച്ച​യോ​ടെ ത​ന്നെ ഓ​രോ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും പ​രി​ധി​യി​ൽ മാ​സ്ക് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു സ​മ​ഗ്ര​ശി​ക്ഷാ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ. വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. മാ​സ്‌​കു​ക​ൾ ല​ഭി​ക്കാ​ത്ത​വ​ർ അ​താ​ത് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.