ക​ണ്ണൂ​രി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി
Saturday, May 23, 2020 12:01 AM IST
ക​ണ്ണൂ​ർ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ജി​ല്ല​യി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ടു പ്ര​വാ​സി​ക​ൾ ഇ​ന്ന​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ദു​ബാ​യ്, ബ​ഹ​റി​ൻ, അ​ബു​ദാ​ബി എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി നെ​ടു​ന്പാ​ശേ​രി, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി​ക​ളാ​ണ് ഇ​ന്ന​ലെ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ട​ക്കം. ഇ​വ​ർ ഇ​നി​യും 14 ദി​വ​സം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.

ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ നാ​ലു ഹോ​ട്ട​ലു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ രാ​വി​ലെ പ്ര​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലെ​ത്തി സ്ര​വ​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു. പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നു വൈ​കു​ന്നേ​രം ല​ഭി​ക്കു​മെ​ന്ന് ഡ​പ്യൂ​ട്ടി ഡി​എം​ഒ ഷാ​ജ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്നു​ള്ള 14 ദി​വ​സം ഇ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സ് സം​ഘ​വും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തും. നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും​വ​രെ യാ​തൊ​രു​കാ​ര​ണ​വ​ശാ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ഇ​വ​രെ അ​നു​വ​ദി​ക്കി​ല്ല.