കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നുമാത്രം 19 പേർക്കു കോവിഡ്
Saturday, May 23, 2020 12:03 AM IST
ക​ണ്ണൂ​ർ/കാസർഗോഡ്: കണ്ണൂർ ജി​ല്ല​യി​ല്‍ 12 പേ​ര്‍​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ ആ​റു​പേ​ര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും അ​ഞ്ചു​പേ​ര്‍ മും​ബൈ​യി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഴി​ഞ്ഞ 17ന് ​ദു​ബാ​യി​ല്‍​നി​ന്ന് ഐ​എ​ക്‌​സ് 344 വി​മാ​ന​ത്തി​ലെ​ത്തി​യ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും നാ​ലു​വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും, 19ന് ​കു​വൈ​റ്റി​ല്‍​നി​ന്നു​ള്ള ഐ​എ​ക്‌​സ് 790 വി​മാ​ന​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ്, മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ൻ, ചൊ​വ്വ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ന്‍, അ​തേ​ദി​വ​സം ഖ​ത്ത​റി​ല്‍​നി​ന്നു​ള്ള ഐ​എ​ക്‌​സ് 774 വി​മാ​ന​ത്തി​ലെ​ത്തി​യ കു​ന്നോ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തൊ​ന്നു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ര്‍.

മേ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ നാ​ൽ​പ്പ​ത്തെ​ട്ടു​കാ​രി, യു​വ​തി, ര​ണ്ടു​വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍ ഒ​ന്‍​പ​തി​നും ചെ​മ്പി​ലോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​മ്പ​തു​കാ​ര​നും പ​ത്തി​നു​മാ​ണ് മും​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ​ത്. അ​യ്യ​ന്‍​കു​ന്ന് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 20നാ​ണ് 12 പേ​രും സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 150 ആ​യി. ഇ​തി​ല്‍ 119 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

നി​ല​വി​ല്‍ 9,897 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 49 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്‌​സാ​കേ​ന്ദ്ര​ത്തി​ല്‍ 34 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഏ​ഴു​പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 17 പേ​രും വീ​ടു​ക​ളി​ല്‍ 9,790 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് 5,314 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 5,133 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. 4,869 ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 181 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ മും​ബൈ​യി​ൽ നി​ന്ന് വ​ന്ന ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ഞ്ചു​പേ​രും കു​ന്പ​ള സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽത്തന്നെ 36ഉം 38​ഉം വ​യ​സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളു​മു​ണ്ട്. ഇ​വ​ർ മും​ബൈ​യി​ൽ ജ്യൂ​സ് ക​ട ന​ട​ത്തു​ന്ന​വ​രാ​ണ്. 42, 46, 56 വ​യ​സു​ള്ള മ​റ്റു​ള്ള​വ​ർ ത​ട്ടു​ക​ട ന​ട​ത്തു​ന്ന​വ​രാ​ണ്. ഇ​വ​രെ​ല്ലാ​വ​രും ഒ​രു വാ​ഹ​ന​ത്തി​ലാ​ണ് 19ന് ​നാ​ട്ടി​ലെ​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ​പ്പോ​കാ​തെ നേ​രെ സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​ത്തി​ഗെ സ്വ​ദേ​ശി​യാ​യ 57 വ​യ​സു​കാ​ര​നും മു​ളി​യാ​ര്‍ സ്വ​ദേ​ശി​യാ​യ 42 വ​യ​സു​കാ​ര​നും ടാ​ക്സി​ക​ളി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഏ​ഴു​പേ​രെ​യും ഉ​ക്കി​ന​ടു​ക്ക ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 26 ആ​യി. 2,648 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ വീ​ടു​ക​ളി​ല്‍ 2,161 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 487 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.196 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി 129 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 60 പേ​രു​ടെ റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വാ​ണ്. 69 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.