പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍; ദുഃ​ഖം ക​ടി​ച്ച​മ​ര്‍​ത്തി അ​ജ്മ​ല്‍ പ​രീ​ക്ഷ​യെ​ഴു​തി
Friday, May 29, 2020 1:00 AM IST
ത​ല​ശേ​രി: പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ കി​ട​ക്ക​വെ ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന ഉ​ള്ളി​ലൊ​തു​ക്കി മ​ക​ന്‍ തൊ​ട്ട​ടു​ത്ത സ്‌​കൂ​ളി​ല്‍ വി​റ​യാ​ര്‍​ന്ന കൈ​ക​ളു​മാ​യി പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​തി. മു​ഴ​പ്പി​ല​ങ്ങാ​ട് സു​നീ​റ മ​ന്‍​സി​ലി​ല്‍ അ​ജ്മ​ല്‍ റോ​ഷ​നാ​ണ് ഇ​ന്ന​ലെ ഗ​വ. ബ്ര​ണ്ണ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. അ​ജ്മ​ലി​ന്‍റെ പി​താ​വ് ഖാ​ലി​ദ് (48) ചൊ​വ്വാ​ഴ്ച​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു മ​രി​ച്ച​ത്.
കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ മൃ​ത​ദേ​ഹം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​പ്പോ​ള്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും വൈ​കു​ന്നേ​രം മു​ഴ​പ്പി​ല​ങ്ങാ​ട് ബ​ദ​ര്‍ പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കു​ക​യും ചെ​യ്തു.
ഖാ​ലി​ദി​ന്‍റെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലു​ള്ള സ​മ​യ​ത്തു​ത​ന്നെ​യാ​ണ് മ​ക​ന്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് 300 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള സ്കൂ​ളി​ലി​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. സ​ഹോ​ദ​രി​യു​ടെ വ​ട​ക്കു​മ്പാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ ഖാ​ലി​ദ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് പി​ണ​റാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു മ​രി​ച്ച​ത്.