അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍/​ഹെ​ല്‍​പ്പ​ര്‍ നി​യ​മ​നം
Tuesday, June 30, 2020 1:04 AM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്‌​ടി​ന്‍റെ പ​രി​ധി​യി​ലു​ള്ള എ​ര​ഞ്ഞോ​ളി, പി​ണ​റാ​യി, വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍, ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 18 നും 46 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0490 2383254.

പി​കെ​എം കോ​ള​ജി​ൽ വെ​ബി​നാ​ർ ന​ട​ത്തി

പ​യ്യാ​വൂ​ർ: മ​ട​ന്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഐ​ക്യു​എ​സി, സോ​ഷ്യ​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് , ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ട്രെ​യി​നിം​ഗ്‌ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ സം​യു​ക്ത​മാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് പ്ര​ഫ​സ​റും ഫാ​ക്ക​ൽ​റ്റി ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഡീ​നു​മാ​യ ഡോ. ​ജ​യ ജ​യ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​കെ​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​സി. ജെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജും സീ​നി​യ​ർ ല​ക്ച​റ​റു​മാ​യ ഇ​മ്മാ​നു​വ​ൽ ടി. ​ആ​ന്‍റ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡോ. ​വീ​ണ അ​പ്പു​ക്കു​ട്ട​ൻ, പി.​പി. സ​നൂ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.