ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രിയിൽ സാധാരണ ചികിത്സ തുടരുമെന്ന് മാനേജ്മെന്‍റ്
Sunday, July 12, 2020 12:44 AM IST
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ഭാ​വി​യി​ല്‍ ആ​സ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ ഏ​താ​നും ഹോ​ട്ട​ല്‍ സ​മു​ച്ച​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് കോ​വി​ഡ് സം​ശ​യി​ക്കു​ന്ന​വ​രെ പാ​ര്‍​പ്പി​ക്കാ​നും ചി​കി​ത്‌​സ ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രാ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​ക്കാ​ര്യം ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റി​നെ അ​റി​യി​ക്കു​ക​യും ധാ​ര​ണ​യി​ല്‍ എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ചാ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മിം​സ് ആ​ശു​പ​ത്രി​ല്‍ കോ​വി​ഡ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ചി​കി​ത്സ​യും ചാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ന​ല്‍​കു​ന്നി​ല്ല. സാ​ധാ​ര​ണ​പോ​ലെ തു​ട​ര്‍​ന്നും മിം​സ് ആ​ശു​പ​ത്രി​യു​ടെ സേ​വ​നം കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ള്‍​ക്ക് ല​ഭ്യ​മാ​ണെ​ന്നും ആ​സ്റ്റ​ര്‍ മിം​സ് സി​ഇ​ഒ ഫ​ര്‍​ഹാ​ന്‍ യാ​സീ​ന്‍ വ്യ​ക്ത​മാ​ക്കി.