ആ​ഭ​ര​ണ​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡ് ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Sunday, July 12, 2020 12:44 AM IST
ക​ണ്ണൂ​ര്‍: ആ​ഭ​ര​ണ​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡി​നെ പീ​ടി​ക തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡി​ല്‍ ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം കു​ത്ത​ക ജ്വ​ല്ല​റി വ്യ​വ​സാ​യി​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍. സ്വ​ര്‍​ണ വ്യാ​പാ​രി​ക​ളി​ല്‍​നി​ന്ന് .01 ശ​ത​മാ​നം സെ​സാ​യി ല​ഭി​ച്ചു​കി​ട്ടു​ന്ന തു​ക​പ്ര​കാ​രം നാ​ലു കോ​ടി​യോ​ളം ല​ഭി​ക്കു​മെ​ന്നി​രി​ക്കെ ഭ​ര​ണ​ച്ചെ​ല​വ് താ​ങ്ങാ​നാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ക്ഷേ​മ​ബോ​ര്‍​ഡി​നെ ല​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​തു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗു​ണ​ക​ര​മാ​യ​ത​ല്ലെ​ന്ന് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ ഒ​രു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

വ​ന്‍​കി​ട വ്യ​വ​സാ​യി​ക​ള്‍ ജ്വ​ല്ല​റി​മേ​ഖ​ല​യി​ല്‍ ക​ട​ന്നു​വ​ന്ന​തോ​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി​യി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ജോ​ലി​യി​ല്ലാ​താ​യ പ​ര​മ്പ​രാ​ഗ​ത സ്വ​ര്‍​ണാ​ഭ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​നെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ 15 ന് ​ക​ള​ക്‌​ട​റേ​റ്റു​ക​ള്‍​ക്കു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ന്‍. മ​ധു​സൂ​ദ​ന​ന്‍, സി.​എം. ദാ​മോ​ദ​ര​ന്‍, കെ.​വി. വി​നോ​ദ്, എ. ​മ​നോ​ജ്, കെ. ​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.