മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, August 11, 2020 9:33 PM IST
പ​ഴ​യ​ങ്ങാ​ടി: നി​ര്‍​മാ​ണ​ത്തി​നി​ടെ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​യ്യി​ല്‍ ക​യ​ര​ളം സ്വ​ദേ​ശി കി​ഴ​ക്കെ​വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (57) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചാം​പീ​ടി​ക ക​പ്പോ​ത്ത് കാ​വി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​തി​ല്‍ ഇ​ടി​യു​ന്ന​തി​ന്‍റെ ശ​ബ്ദം കേ​ട്ട് കൂ​ടെ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന സ​ജി​ത്, ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും മ​റ്റും ചേ​ര്‍​ന്ന് രാ​മ​ച​ന്ദ്ര​നെ ക​ണ്ണൂ​ര്‍ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​യ്യി​ല്‍ പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കും. ഭാ​ര്യ: സി.​ഷൈ​മ. മ​ക്ക​ള്‍: ജി​ബി​ന്‍, ശി​ല്പ. മ​രു​മ​ക​ന്‍: സാ​യൂ​ജ് (ചെ​റു​കു​ന്ന്). സ​ഹോ​ദ​രി: ന​ളി​നി.