കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹോ​മി​യോ ഡോ​ക്‌​ട​ർ മ​രി​ച്ചു
Wednesday, September 23, 2020 10:07 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹോ​മി​യോ ഡോ​ക്‌​ട​ർ മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ച​ന്ദ​ന​ഗാ​ർ​ഡ​ൻ​സി​ലെ ഡോ. ​ഷാ​ജി പീ​റ്റ​ർ (57) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും സൂ​പ്ര​ണ്ടാ​യി വി​ര​മി​ച്ച​താ​ണ്. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു ഡോ​ക്‌​ട​റെ​യും ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 21 ന് ​ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഡോ.​ഷാ​ജി​ക്ക് ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​ര​മാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

ഭാ​ര്യ: സി​ന്ധു (അ​ധ്യാ​പി​ക, അ​രോ​ളി ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: ഡോ.​ചാ​ന്ദ്നി മ​രി​യ (കോ​ട്ട​യം), ച​ന്ദ​ന. മ​രു​മ​ക​ൻ‌: ജോ​സ്. കാ​സ​ര്‍​ഗോ​ഡ് ക​ള​നാ​ട് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടാ​യും വെ​ള്ളോ​റ ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യും ഡോ. ​ഷാ​ജി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തോ​ള​മാ​യി പെ​രു​മ്പ​ട​വി​ല്‍ ഹോ​മി​യോ ക്ലി​നി​ക്ക് ന​ട​ത്തി​വ​രി​ക​യാ​ണ്. പെ​രു​മ്പ​ട​വി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ​യും ജ​ന​കീ​യ ഡോ​ക്‌​ട​റാ​യി​രു​ന്നു.