ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Wednesday, October 21, 2020 9:42 PM IST
ക​ണ്ണൂ​ർ: ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്തു​വ​യ​ൽ സ്വ​ദേ​ശി വി​നോ​ദ്-​പ​രേ​ത​യാ​യ ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​ലി​യ​ൻ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​ന്പ് ദേ​ശീ​യ പാ​ത​യി​ൽ പ​ള്ളി​ക്കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്. സി​പി​എം കോ​ല​ത്തു​വ​യ​ൽ മ​നോ​ജ് സ്ക്വ​യ​ർ ബ്രാ​ഞ്ച് മെം​ബ​ർ, ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: വൈ​ശാ​ഖ്.