കോ​വി​ഡാ​ന​ന്ത​രം സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി കേ​ര​ളം വീ​ണ്ടും മാ​റും: മു​ഖ്യ​മ​ന്ത്രി
Friday, October 23, 2020 1:08 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡാ​ന​ന്ത​രം കേ​ര​ളം വീ​ണ്ടും സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​പ്പോ​ഴ​ത്തെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ല്‍ നി​രാ​ശ​വേ​ണ്ടെ​ന്നും കു​തി​പ്പു​യ​ര്‍​ത്തു​ന്ന സ​മ​യ​മാ​യി ഈ ​കാ​ല​ഘ​ട്ട​ത്തെ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടൂ​റി​സം രം​ഗ​ത്ത് ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ നാ​ലു പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു ടൂ​റി​സം​മേ​ഖ​ല വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന ഘ​ട്ട​ത്തി​ലാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​ത്. തു​ട​ര്‍​ന്ന് 25,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. അ​തോ​ടൊ​പ്പം വ​ലി​യ​തോ​തി​ലു​ള്ള തൊ​ഴി​ല്‍​ന​ഷ്ട​വും സം​ഭ​വി​ച്ചു. പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 15 ല​ക്ഷം പേ​ര്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന മേ​ഖ​ല​യാ​ണു ടൂ​റി​സം. അ​തു​കൊ​ണ്ടാ​ണ് അ​തി​ജീ​വ​ന​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​നി​ട​യി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു​ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​കും. ഈ ​മേ​ഖ​ല​യി​ല്‍ ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഇ​വി​ടെ തു​ട​ക്ക​മി​ടു​ന്ന​ത്. കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഈ ​പ​ദ്ധ​തി​ക​ള്‍ സ​ഹാ​യ​ക​മാ​കും. പ​രി​സ്ഥി​തി​ക്ക് പോ​റ​ലേ​ല്‍​പ്പി​ക്കാ​തെ​ത​ന്നെ സ​ഞ്ചാ​രി​ക​ള്‍​ക്കു വേ​ണ്ട സൗ​ക​ര്യ
​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​റ​ശി​നി​ക്ക​ട​വി​ലും പ​ഴ​യ​ങ്ങാ​ടി​യി​ലും നി​ര്‍​മി​ച്ച ബോ​ട്ട് ടെ​ര്‍​മി​ന​ലു​ക​ളു​ടെ​യും മ​യ്യ​ഴി പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ ചൊ​ക്ലി ബ​ണ്ട് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, പാ​ല​ക്കാ​ട് സ്വാ​മി​മ​ഠം പാ​ര്‍​ക്ക് എ​ന്നി​വ​യു​ടെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്.

ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ചു ന​ട​പ്പാ​ക്കു​ന്ന മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 53.07 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. മാ​ഹി, അ​ഞ്ച​ര​ക്ക​ണ്ടി, വ​ള​പ​ട്ട​ണം, കു​പ്പം, പെ​രു​മ്പ, തേ​ജ​സ്വി​നി പു​ഴ​ക​ളി​ലാ​യി 17 ബോ​ട്ട് ടെ​ര്‍​മി​ന​ലു​ക​ളും വാ​ക്ക് വേ ​തു​ട​ങ്ങി​യ​വ​യാ​ണു പ​ദ്ധ​തി​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ല്‍ പ​റ​ശി​നി​ക്ക​ട​വ് മു​ത​ല്‍ പ​ഴ​യ​ങ്ങാ​ടി വ​രെ​യു​ള്ള ആ​ദ്യ ക്രൂ​സ് റൂ​ട്ടി​ന്‍റെ​യും ബോ​ട്ട് ടെ​ര്‍​മി​ന​ലു​ക​ളു​ടെ​യും വാ​ക്ക് വേ​ക​ളു​ടെ​യും നി​ര്‍​മാ​ണ​മാ​ണു പൂ​ര്‍​ത്തി​യാ​യ​ത്. 13 പ​ദ്ധ​തി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.

ച​ട​ങ്ങി​ൽ ടൂ​റി​സം- സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടൂ​റി​സം ഡ​യ​റ​ക്‌​ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​റ​ശി​നി​ക്ക​ട​വി​ല്‍ ജെ​യി​സ് മാ​ത്യു എം​എ​ല്‍​എ​യും പ​ഴ​യ​ങ്ങാ​ടി​യി​ല്‍ ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യും ബോ​ട്ട് ടെ​ര്‍​മി​ന​ലി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ സി. ​സീ​ന​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. പ്രീ​ത, ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​സി. ശ്രീ​നി​വാ​സ​ന്‍, ടൂ​റി​സം വ​കു​പ്പ് റീ​ജ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ സി.​എ​ന്‍. അ​നി​ത കു​മാ​രി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.