കാ​ണാ​താ​യ വ​യോ​ധി​ക​ൻ ക്വാ​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, October 25, 2020 10:08 PM IST
കൂ​ത്തു​പ​റ​മ്പ്: ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​നെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.മാ​ങ്ങാ​ട്ടി​ട​ത്തി​ന​ടു​ത്ത് വ​ട്ടി​പ്രം വെ​ള്ളാ​ന​പൊ​യി​ലി​ലെ മ​നോ​ളി വാ​സു (62) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ചി​റ്റാ​രി​പ്പ​റ​മ്പി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വാ​സു പു​റ​പ്പെ​ട്ടി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ വ​ട്ടി​പ്ര​ത്തെ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ വാ​സു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: സെ​ൽ​വ​കു​മാ​ർ, മ​നോ​ജ്, മ​ഹേ​ഷ്, മി​നി.