വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, October 27, 2020 9:07 PM IST
പ​ഴ​യ​ങ്ങാ​ടി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന​തി​നി‌​ടെ യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ പ​രേ​ത​രാ​യ ആ​രം​ഭ​ൻ ശ​ശി​ധ​ര​ൻ-​വ​ത്സ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ശാ​ൽ (37) ആ​ണ് മ​രി​ച്ച​ത്.

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വി​ശാ​ൽ അ​ടു​ത്തി​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നി‌​ടെ കോ​വി​ഡ് ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡി​ന്‍റെ രൂ​പ​ത്തി​ൽ വി​ശാ​ലി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ള്ളി​ക്ക​ര സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.