പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ പു​ര​സ്‌​കാ​രം
Thursday, January 14, 2021 12:48 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കേ​ര​ള​ത്തി​ലെ മി​ക​ച്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്തു. 2019-20 വ​ര്‍​ഷ​ത്തെ ദേ​ശീ​യ കാ​യ​ക​ല്​പ പു​ര​സ്‌​കാ​ര​മാ​ണ് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി നേ​ടി​യ​ത്. പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം പി​ന്നീ​ട് ന​ട​ക്കും. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍​നി​ന്നു​ള്ള 103 കോ​ടി ചെ​ല​വി​ല്‍ കെ​ട്ടി​ടസ​മുച്ച​യ​മു​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ദേ​ശീ​യനി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​വാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ദേ​ശീ​യ പു​ര​സ്‌​കാ​രം തേ​ടി​യെ​ത്തി​യ​ത്.

മി​ക​ച്ച ശു​ചി​ത്വം, ശു​ചി​ത്വ പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞവ​ര്‍​ഷം സം​സ്ഥാ​ന​ത്തെ മി​ക​ച്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​യ​ക​ല്​പ പു​ര​സ്കാ​രം പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി നേ​ടി​യി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ-കു​ടും​ബക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഡോ.​ഹ​ര്‍​ഷ് വ​ര്‍​ധ​ന​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 1.5 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി​ട്ടു​ള്ള ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി വി​ക​സ​നപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ത്തി​വ​രു​ന്ന​ത്. 150 കി​ട​ക്ക​ക​ളും 21 സ്പെ​ഷാ​ലി​റ്റി ഡോ​ക്‌ടര്‍​മാ​രും ശീ​തീ​ക​രി​ച്ച 20 കി​ട​ക്ക​ക​ളുള്ള കു​ട്ടി​ക​ളു​ടെ വാ​ര്‍​ഡും ല​ഹ​രിവി​മു​ക്തി ചി​കി​ത്സാകേ​ന്ദ്ര​വും ആ​ശു​പ​ത്രി​യി​ലു​ണ്ട്.18 വ​യ​സി​ന് താ​ഴെ​യു​ള്ള ബു​ദ്ധി​വി​കാ​സ കു​റ​വു​ള്ള കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള സി​ഡി​എം​ആ​ര്‍​പി സെ​ന്‍റ​റും ജീ​വി​തശൈ​ലീ രോ​ഗ ക്ലീ​നി​ക്കും പാ​ലി​യേ​റ്റീ​വ് ഒ​പി​യും വാ​യ​നാ​മു​റി​യും ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.​ ആ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍ ദി​നം​പ്ര​തി ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്.