അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മൊ​ന്നും വേ​ണ്ട; പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളെ​ങ്കി​ലും...
Thursday, January 14, 2021 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ള്‍ ന​ട​ന്നി​രു​ന്ന ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ട് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍​ഹാ​ളി​നു മു​ന്നി​ലെ ഇ​ത്തി​രി സ്ഥ​ല​ത്തു​നി​ന്ന് ഗു​രു​വ​ന​ത്ത് പു​തു​താ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​പ്പോ​ള്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​ര്‍​ക്കും പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കു​മൊ​ക്കെ വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു. ഏ​ക്ക​റു​ക​ളോ​ളം പാ​റ നി​ര​പ്പാ​ക്കി നി​ര്‍​മി​ച്ച വി​ശാ​ല​മാ​യ മൈ​താ​ന​ത്ത് അ​ധി​കം താ​മ​സി​യാ​തെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ട് നി​ര്‍​മി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് എ​ല്ലാ​വ​രും ഗു​രു​വ​ന​ത്തേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്. ന​ഗ​ര​ത്തി​ലെ ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​രെ​ല്ലാം ഗു​രു​വ​ന​ത്ത് ക​ട​മു​റി​ക​ള്‍ പോ​ലും കാ​ലേ​കൂ​ട്ടി ബു​ക്കു​ചെ​യ്തി​രു​ന്നു.
ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ട് ഗു​രു​വ​ന​ത്തേ​ക്ക് മാ​റ്റി​യി​ട്ട് ഇ​പ്പോ​ള്‍ അ​ഞ്ചു​വ​ര്‍​ഷ​മാ​കു​ന്നു. അ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പാ​റ നി​ര​പ്പാ​ക്കി​യ​തി​ല്‍ നി​ന്ന് വി​ക​സ​ന​ത്തി​ന്‍റെ വ​ണ്ടി ഒ​ര​ടി പോ​ലും മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല. പൊ​ടി​പ​റ​ക്കു​ന്ന മൈ​താ​ന​ത്ത് അ​ങ്ങി​ങ്ങാ​യി ഉ​റ​പ്പി​ച്ച ക​മ്പി​ക്കാ​ലു​ക​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും എ​ച്ചും എ​ട്ടു​മൊ​ക്കെ വ​ര​യ്‌​ക്കേ​ണ്ട​ത്. ടാ​റിം​ഗ് പോ​ലും ന​ട​ന്നി​ട്ടി​ല്ല. ടെ​സ്റ്റ് നി​യ​ന്ത്രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​രി​ക്കാ​നാ​യി അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് ഷീ​റ്റി​ട്ട് നി​ര്‍​മി​ച്ച താ​ത്കാ​ലി​ക പ​ന്ത​ലും അ​തേ​പ​ടി​യു​ണ്ട്.
ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് അ​ടു​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ലും ഇ​രു​ന്നാ​ണ്. ടൂ​വീ​ല​ര്‍ പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ രേ​ഖ​ക​ള്‍ നോ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ലു​ള്ള​ത് ഒ​രു തു​ള വീ​ണ ഫൈ​ബ​ര്‍ മേ​ശ​യാ​ണ്. അ​പ്പു​റ​ത്ത് ഫോ​ര്‍ വീ​ല​ര്‍ പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്കു മു​ന്നി​ലി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​മേ​ശ​യ്ക്ക് നാ​ലു കാ​ലു​ക​ള്‍ തി​ക​ച്ചി​ല്ല. ട​യ​ര്‍ പ​ഞ്ച​റാ​യ കാ​റി​നെ​പ്പോ​ലെ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു​കി​ട​ക്കു​ന്ന മേ​ശ​യ്ക്കു മു​ക​ളി​ലാ​ണ് രേ​ഖ​ക​ള്‍ കൊ​ണ്ടു​വ​യ്ക്കു​ന്ന​ത്.
കാ​ക്ക​ക്കാ​ലി​ന്‍റെ ത​ണ​ല്‍ പോ​ലു​മി​ല്ലാ​ത്ത മൈ​താ​ന​ത്ത് പൊ​രി​വെ​യി​ല​ത്താ​ണ് പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ​രി​നി​ല്‍​ക്കേ​ണ്ട​ത്. ക​ഷ്ടി​ച്ച് ഒ​രു​വ​ര്‍​ഷം മു​മ്പ് ഇ​വി​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി വ​രി​നി​ന്നി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ഏ​ഴോ​ടെ ത​ന്നെ ടെ​സ്റ്റ് തു​ട​ങ്ങി വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​മേ​റു​ന്ന​തി​നു മു​മ്പ് തീ​ര്‍​ക്കാ​നാ​ണ് ആ​ര്‍​ടി​ഒ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ല്‍ മൂ​ലം പ​ല​പ്പോ​ഴും ഇ​തി​ന് സാ​ധി​ക്കാ​റി​ല്ല. രാ​വി​ലെ പ​തി​നൊ​ന്ന് വ​രെ​യെ​ങ്കി​ലും ടെ​സ്റ്റ് നീ​ളു​ക​യാ​ണ് പ​തി​വ്.
അ​വ​ര​വ​രു​ടെ ഊ​ഴ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്ക് വെ​യി​ലു​കൊ​ള്ളാ​തെ ഒ​ന്ന് ഇ​രി​ക്കാ​ന്‍ പോ​ലു​മു​ള്ള സൗ​ക​ര്യം ഇ​തു​വ​രെ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ദി​നം​പ്ര​തി ടെ​സ്റ്റി​നാ​യി എ​ത്തു​ന്ന​യി​ട​ത്ത് സ​ര്‍​ക്കാ​ര്‍ സ്വ​ന്തം നി​ല​യ്ക്ക് ഒ​രു ശു​ചി​മു​റി പോ​ലും പ​ണി​തി​ട്ടി​ല്ല. അ​ടു​ത്തു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​തി​നെ​ങ്കി​ലും സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ക്കു​ന്ന​ത്.
ഉ​ദു​മ മു​ത​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​രീ​ക്ഷാ​ര്‍​ഥി​ക​ളാ​ണ് ടെ​സ്റ്റി​നാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ല​ല്ലാ​തെ ഈ ​സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്താ​ന്‍ ഗ​താ​ഗ​ത​സൗ​ക​ര്യ​മൊ​ന്നു​മി​ല്ല. ഇ​ത്ര​യും നേ​ര​ത്തേ എ​ത്തു​ന്ന​വ​രാ​ണ് പി​ന്നീ​ട് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​ലും വ​ഴി​യി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന​ത്. പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ ഓ​രോ ത​വ​ണ​യും മാ​റി​മാ​റി വ​രു​മ്പോ​ള്‍ ആ​ര്‍​ടി​ഒ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​താ പ​രി​ശീ​ല​ക​ര​ട​ക്ക​മു​ള്ള ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​രും വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​തേ ദു​രി​തം സ​ഹി​ക്കു​ക​യാ​ണ്.
ജി​ല്ലാ ആ​സ്ഥാ​ന​മാ​യ കാ​സ​ര്‍​ഗോ​ഡി​ന് അ​നു​ബ​ന്ധ​മാ​യി ബേ​ള​യി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്.
വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​നാ​യി പ​ര​പ്പ​യി​ല്‍ നി​ര്‍​മി​ച്ച ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ലും ഗു​രു​വ​ന​ത്തേ​തി​നേ​ക്കാ​ള്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട്ട് മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യി സ്ഥ​ലം ല​ഭ്യ​മാ​യി അ​ഞ്ചു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ഒ​രു​ക്കാ​തെ നാ​ട്ടു​കാ​രു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്കു​ന്ന​ത്.