കാസർഗോഡ്: സര്‍ക്കാര്‍, എയ്ഡഡ്, സ്വാശയ മേഖലകളിലെ 2020-22 വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധികരിച്ചു. കൂടിക്കാഴ്ച കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് 20,21,22 തീയതികളിലായി നായന്മാര്മൂല ടിഐഎച്ച്എസ്എസിൽ നടക്കും. 20 ന് കന്നഡ വിഭാഗം (എല്ലാ വിഷയങ്ങള്‍ക്കും), കൊമേഴ്സ്, മലയാളം (സര്‍ക്കാര്‍, എയ്ഡഡ്) വിഷയങ്ങളുടെ കൂടിക്കാഴ്ച നടക്കും. 21 ന് സയന്‍സ്, ഹ്യുമാനിറ്റീസ് (സര്‍ക്കാര്‍, എയ്ഡഡ്) വിഷയങ്ങളുടെ കൂടിക്കാഴ്ചയും 22 ന് സ്വാശ്രയം (മെറിറ്റ്) എല്ലാ വിഷയങ്ങളുടെയും കൂടിക്കാഴ്ചയും നടക്കും. അഭിമുഖത്തിനെത്തുന്നവര്‍ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ മെമ്മോ, നോണ്‍ ക്രിമിലിയര്‍ സര്‍ട്ടിഫിക്കറ്റ്, എന്‍സിസി ആൻഡ് ടിസി, ജവാന്റെ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ ആശ്രിത സര്‍ട്ടിഫിക്കറ്റ്, ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റ് https://ddekasargod.blogspot.com/ ല്‍ ലഭ്യമാണ്. ഫോണ്‍: 04994 255 033.