റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ് ല​ളി​ത​മാ​യി സം​ഘ​ടി​പ്പി​ക്കും
Friday, January 15, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല പ​രേ​ഡ് വി​ദ്യാ​ന​ഗ​ര്‍ കാ​സ​ര്‍​ഗോ​ഡ് മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു ന​ട​ത്തു​ന്ന​തി​ന് എ​ഡി​എം എ​ന്‍.​ദേ​വീ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.
മൂ​ന്നു പോ​ലീ​സ് പ്ല​റ്റു​ണ്‍ , ഒ​രു എ​ക്‌​സൈ​സ് പ്ല​റ്റു​ണ്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പ്ല​റ്റൂ​ണ്‍ മാ​ത്രം പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. 65 ല്‍ ​കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും പ​ത്തു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കും പ​രേ​ഡ് വീ​ക്ഷി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല. പ​ര​മാ​വ​ധി നൂ​റു ക്ഷ​ണി​താ​ക്ക​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കും. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ഉ​ണ്ടാ​കി​ല്ല.
തെ​ര്‍​മ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യും മാ​സ്‌​ക് സാ​നി​റ്റൈ​സ​ര്‍ , സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 23 ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​നും 24 ന് ​രാ​വി​ലെ എ​ട്ടി​നും യൂ​ണി​ഫോം ധ​രി​ച്ച് പ​രേ​ഡ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തു​മെ​ന്ന് ഡി​വൈ​എ​സ്പി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ബി.​ഹ​രി​ച​ന്ദ്ര നാ​യി​ക് പ​റ​ഞ്ഞു.