ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം പ​ങ്ക് വ്യ​ക്തം: പി.​വി.​മോ​ഹ​ന​ൻ
Friday, January 15, 2021 12:48 AM IST
ക​ല്യോ​ട്ട്: ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​നു പ​ങ്കു​ണ്ടെ​ന്നും അ​ത് പു​റ​ത്തു​വ​രു​ന്ന​തി​ലു​ള്ള ഭ​യ​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു എ​തി​രാ​യി നി​ൽ​ക്കാ​ൻ സി​പി​എ​മ്മി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ.ക​ല്ല്യോ​ട്ടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം കൊ​ല​പാ​തി​ക​ൾ​ക്ക് എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു​കൊ​ണ്ടാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ ശൈ​ലി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ധ​ന്യ സു​രേ​ഷ്, പി.​വി.​സു​രേ​ഷ്, എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്‌ കു​മാ​ർ, പു​ല്ലൂ​ർ-​പെ​രി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​രാ​മ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​ബാ​ബു​രാ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ർ.​ര​തീ​ഷ്, രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ ന​ടു​വി​ൽ​വീ​ട്, നേ​താ​ക്ക​ളാ​യ അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു.