പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഓ​ടാ​ന്‍ ഇ​നി​യെ​ത്ര നാ​ള്‍..?
Friday, January 15, 2021 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കാ​ലം ഒ​രു​വ​ഴി​ക്കും ജ​ന​ജീ​വി​തം മ​റ്റൊ​രു വ​ഴി​ക്കും പ്ര​യാ​ണം തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ഇ​നി​യും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ ആ​ര്‍​ക്കും ക​ഴി​യാ​ത്ത നി​ല​യാ​ണ്. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വു​മാ​ണ്.ര​ണ്ടു കാ​ര്യ​ങ്ങ​ള്‍​ക്കും വ​ട​ക്ക് മം​ഗ​ളൂ​രു​വി​നെ​യും തെ​ക്ക് ക​ണ്ണൂ​രി​നെ​യും ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി പേ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലു​ണ്ട്. ജി​ല്ല​യു​ടെ ത​ന്നെ ഒ​ര​റ്റ​ത്തു​നി​ന്നും മ​റ്റേ അ​റ്റ​ത്തേ​ക്ക് ജോ​ലി​ക്കു​പോ​കു​ന്ന​വ​രു​ണ്ട്. അ​വ​രി​ല്‍ ക​ള​ക്ട​റേ​റ്റി​ലും മ​റ്റ് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​രും പോ​ലീ​സു​കാ​രു​മൊ​ക്കെ​യു​ണ്ട്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​ക്കാ​യും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യും നി​ര​ന്ത​രം മം​ഗ​ളൂ​രു യാ​ത്ര ന​ട​ത്തു​ന്ന​വ​രു​ണ്ട്. ക​ണ്ണൂ​ര്‍-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ട്.
കാ​ല​ങ്ങ​ളാ​യി ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ന്‍റെ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​രു​ന്ന​ത് ലോ​ക്ക​ല്‍ എ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ വി​ളി​ച്ചി​രു​ന്ന പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളാ​യി​രു​ന്നു. മി​ക്ക കാ​ര്യ​ങ്ങ​ളും പ​ഴ​യ​പ​ടി​യാ​യി​ട്ടും പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ൾ മാ​ത്രം ഇ​നി​യും ഓ​ടി​ത്തു​ട​ങ്ങാ​ത്ത​ത് ഇ​വ​ര്‍​ക്കെ​ല്ലാം ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ബ​സ് ചാ​ര്‍​ജ് ഇ​ന​ത്തി​ല്‍ മാ​ത്രം പ്ര​തി​മാ​സം വ​ലി​യൊ​രു തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു.
മം​ഗ​ളൂ​രു​വി​ലെ തു​ണി​ക്ക​ട​യി​ല്‍ പ്ര​തി​മാ​സം 8300 രൂ​പ ശ​മ്പ​ള​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി സ​തീ​ഷി​ന് പ്ര​തി​ദി​നം 76 രൂ​പ​യാ​ണ് ബ​സ് യാ​ത്ര​ക്കൂ​ലി വേ​ണ്ടി​വ​രു​ന്ന​ത്.
അ​വ​ധി​ദി​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ മാ​സം ര​ണ്ടാ​യി​രം രൂ​പ​യെ​ങ്കി​ലും യാ​ത്ര​ച്ചെ​ല​വി​നാ​യി മാ​ത്രം ക​രു​ത​ണം. മു​മ്പ് നൂ​റു​രൂ​പ​യു​ടെ സീ​സ​ണ്‍ ടി​ക്ക​റ്റു​കൊ​ണ്ട് ഒ​രു മാ​സം ക​ഴി​ച്ചി​രു​ന്ന സ​തീ​ഷി​ന്‍റെ കു​ടും​ബ ബ​ജ​റ്റ് ഇ​തോ​ടെ താ​ളം​തെ​റ്റി.അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നും വ​രു​ന്ന​യാ​ളി​ന്‍റെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നും തൃ​ക്ക​രി​പ്പൂ​രി​ല്‍ നി​ന്നു​മൊ​ക്കെ വ​രു​ന്ന​വ​രു​ടെ ക​ഥ പ​റ​യേ​ണ്ട​തി​ല്ല. എ​ത്ര​യോ മാ​സ​മാ​യി ബ​സു​ക​ളെ​യും കോ​ണ്‍​ട്രാ​ക്ട്ര് കാ​ര്യേ​ജു​ക​ളെ​യും ആ​ശ്ര​യി​ച്ച് ജോ​ലി​ക്കു​പോ​കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ലും മാ​സാ​വ​സാ​ന​മാ​കു​മ്പോ​ള്‍ ബാ​ധ്യ​ത​ക​ള്‍​ക്കു​മു​ന്നി​ല്‍ ക​ണ്ണു​മി​ഴി​ച്ചി​രി​ക്കു​ക​യാ​ണ്. മം​ഗ​ളൂ​രു​വി​ല്‍ ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നും ജോ​ലി​ക്കും പോ​കു​ന്ന​വ​ര്‍​ക്കും ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും നാ​ട്ടി​ലേ​ക്കു വ​ര​ണ​മെ​ങ്കി​ല്‍ വ​ലി​യൊ​രു തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു.
ബം​ഗ​ളൂ​രു പോ​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക പാ​സ​ഞ്ച​ര്‍ വ​ണ്ടി​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മെ​ട്രോ ട്രെ​യി​നു​ക​ളും മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ടി​ത്തു​ട​ങ്ങി. ദ​ക്ഷി​ണ റെ​യി​ല്‍​വേ മാ​ത്രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ദീ​ര്‍​ഘ​ദൂ​രം ഓ​ടു​ക​യും പ​ല​പ്പോ​ഴും സാ​മാ​ന്യം തി​ര​ക്കു​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന എ​ക്‌​സ്പ്ര​സ് വ​ണ്ടി​ക​ള്‍ ഓ​ടി​ക്കു​മ്പോ​ഴും താ​ര​ത​മ്യേ​ന തി​ര​ക്കു കു​റ​ഞ്ഞ​തും ര​ണ്ടോ മൂ​ന്നോ ജി​ല്ല​ക​ളി​ലൂ​ടെ മാ​ത്രം ഓ​ടു​ന്ന​തു​മാ​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളെ കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ പേ​രു​പ​റ​ഞ്ഞ് ഓ​ടി​ക്കാ​തി​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശമെ​ന്താ​ണെ​ന്ന് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഇ​നി​യും മ​ന​സി​ലാ​യി​ട്ടി​ല്ല.
ഉ​ത്ത​ര​കേ​ര​ള​ത്തി​ല്‍ മെ​മു സ​ര്‍​വീ​സ് തു​ട​ങ്ങു​മെ​ന്ന വാ​ഗ്ദാ​ന​വും വ​ര്‍​ഷ​ങ്ങ​ളാ​യി ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്.