ക​ർ​ഷ​ക​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണം: മോൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ
Saturday, January 16, 2021 7:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​ക​ണം സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോൺ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ. കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നു​മു​ന്പി​ൽ ന​ട​ന്ന ഇ​ൻ​ഫാം ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

60 വ​യ​സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, റ​ബ​റി​ന് 200 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ക, വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ​ത്തി​ന് തു​ക അ​നു​വ​ദി​ക്കു​ക, ബി​പി​എ​ൽ പ​രി​ധി ഒ​രു ഏ​ക്ക​റി​ൽ നി​ന്ന് ഒ​രു ഹെ​ക്റ്റ​റാ​യി ഉ​യ​ർ​ത്തു​ക, നാ​ണ്യ വി​ള​ക​ൾ​ക്ക് വി​ല സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​കത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റവ.ഡോ ​ജോ​ൺ​സ​ൻ അ​ന്ത്യാം​കു​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​യി മ​ഠത്തി​മ്യാ​ലി​ൽ, ഡോ. ​സി​റി​യ​ക് ആ​ന്‍റ​ണി, ഫാ. ​തോ​മ​സ് ത​യ്യി​ൽ, സെ​ബാ​സ്റ്റ്യ​ൻ കൊ​റ്റ​ത്തി​ൽ, സി​സ​മ്മ പ​ഴേ​പ​റ​മ്പി​ൽ, സി​ജോ അ​മ്പാ​ട്ട്, ലി​സ​മ്മ പ​ടി​ഞ്ഞാ​റേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡാ​ന്‍റി​സ് തോ​മ​സ് സ്വാ​ഗ​ത​വും ഷി​ജി പ്ലാ​ക്കി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.