സ്വ​പ്‌​ന​ങ്ങ​ളു​ടെ നീ​ലാ​കാ​ശ​ത്ത് വീ​ണ്ടും പെ​രി​യ
Sunday, January 17, 2021 12:59 AM IST
പെ​രി​യ: പെ​രി​യ​യി​ലെ ചെ​റു വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ തു​ക​യ​നു​വ​ദി​ച്ച​തോ​ടെ ജി​ല്ല ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ സാ​ധ്യ​ത​യേ​റി. പെ​രി​യ​യ്‌​ക്കൊ​പ്പം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ചെ​റു​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ​യും പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഒ​മ്പ​തു​കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പെ​രി​യ-​ക​ല്യോ​ട്ട് റോ​ഡി​നു സ​മീ​പം കൈ​ക്കോ​ട്ടും​കു​ണ്ടി​ലാ​ണ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ചെ​ല​വു​കു​റ​ഞ്ഞ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക​ള്‍​ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച ഉ​ഡാ​ന്‍ പ​ദ്ധ​തി​യി​ല്‍ പെ​രി​യ​യെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ 2019 ല്‍ ​കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മൂ​ന്ന് ചെ​റു​വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക​ളും അ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​നു​മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അം​ഗീ​കാ​രം ല​ഭി​ച്ച​ത് പെ​രി​യ​യ്ക്ക് മാ​ത്ര​മാ​യി​രു​ന്നു.

പ​ദ്ധ​തി​രേ​ഖ​യു​ടെ നി​ര്‍​മാ​ണം ഇ​പ്പോ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യ​ത്തി​നു മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ച് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

80 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മു​ള്ള​ത്. പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് 28.5 ഏ​ക്ക​ര്‍ സ്ഥ​ലം ഇ​പ്പോ​ള്‍​ത​ന്നെ സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന 51.5 ഏ​ക്ക​ര്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൈ​യി​ലാ​ണ്. സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​തി​ര്‍​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​ന്‍​ജി​നി​യ​റാ​യ മാ​ല​ക്ക​ല്ലി​ലെ ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ലാ​ണ് ഇ​വി​ടെ ചെ​റു​വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ധ്യ​താ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ക​ഴി​ഞ്ഞ ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​കൂ​ടി പ​ച്ച​ക്കൊ​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യാ​ല്‍ 77 മു​ത​ല്‍ 100 സീ​റ്റ് വ​രെ​യു​ള്ള ചെ​റു​വി​മാ​ന​ങ്ങ​ളാ​ണ് പെ​രി​യ​യി​ല്‍ ഇ​റ​ങ്ങു​ക. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും ഇ​ടു​ക്കി​യി​ലെ​യും വ​യ​നാ​ട്ടി​ലെ​യും നി​ര്‍​ദി​ഷ്ട ചെ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ നി​ന്ന് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ വ​ഴി​യൊ​രു​ങ്ങും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മു​ള്ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കും ബേ​ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ന്നി​ധ്യം തി​ള​ക്ക​മേ​റ്റും.

കാ​സ​ര്‍​ഗോ​ഡി​നും കാ​ഞ്ഞ​ങ്ങാ​ടി​നു​മി​ട​യി​ലെ പു​തി​യ വി​ക​സ​ന​കേ​ന്ദ്ര​മാ​യി പെ​രി​യ​യെ അ​ട​യാ​ള​പ്പെ​ടു​ത്താ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും.