വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഫ്ലാ​റ്റു​ക​ൾ ഈ വർഷം പൂ​ർ​ത്തിയാക്കും: മ​ന്ത്രി
Sunday, January 17, 2021 12:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വേ​ണ്ടി പ​ര​പ്പ പു​ലി​യം​കു​ള​ത്ത് നി​ർ​മി​ക്കു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ പ്ര​വൃ​ത്തി ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു. ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന 12 ഫ്ലാ​റ്റു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ലൂ​ക്കു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്. വെ​ള്ള​രി​ക്കു​ണ്ടി​ലെ റ​വ​ന്യൂ ട​വ​റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മ്പോ​ള്‍ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഫ്ലാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ര്‍​ഡ് അം​ഗം ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ശ​കു​ന്ത​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. ച​ന്ദ്ര​ന്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​സ​ന്ധ്യ, മു​ന്‍ എം​എ​ല്‍​എ എം. ​കു​മാ​ര​ന്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ഹ​രീ​ഷ് പി. ​നാ​യ​ര്‍, പി.​ടി. ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ കെ.​പി. കൃ​ഷ്ണ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബാ​ബു സ്വാ​ഗ​ത​വും എ​സ്. ഗോ​പ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
സം​സ്ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​ന്‍റെ 2019 -20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ്ലാ​ന്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി മ​ഞ്ചേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലാ​യി 24 ഫ്ലാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ആ​റു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ല്‍ പു​ലി​യം​കു​ള​ത്തെ പ​ദ്ധ​തി​ക്കാ​യി 2,61,46,755 രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. 170 സെ​ന്‍റ് സ്ഥ​ല​ത്ത് ര​ണ്ട് ബ്ലോ​ക്കു​ക​ളി​ല്‍ മൂ​ന്നു നി​ല​ക​ളി​ലാ​യി ര​ണ്ട് ബെ​ഡ്‌​റൂം ഉ​ള്ള ആ​റു​ഫ്ലാ​റ്റു​ക​ളും ഒ​രു ബെ​ഡ്‌​റൂം വീ​ത​മു​ള്ള ആ​റ് ഫ്ലാ​റ്റു​ക​ളു​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്.