എം​എ​ൽ​എ ഓ​ഫീ​സി​ലേ​യ്ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ഇ​ന്ന്
Sunday, January 17, 2021 11:59 PM IST
ഉ​ദു​മ: ക​ള്ള​വോ​ട്ടി​ന് കൂ​ട്ടു​നി​ൽ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും എം​എ​ൽ​എ​ക്കും കു​റ്റാ​രോ​പി​ത​രാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്കു​മെ​തി​രേ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​രാ​ജ​ൻ പെ​രി​യ, ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.
അ​ന്പ​ത്ത​ഞ്ചാം​മൈ​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച്‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ഐ​വൈ​എ​ഫ് ജി​ല്ലാ
പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, വി. ​സു​രേ​ഷ് ബാ​ബു, അ​നി​ത രാ​ജ്, എം. ​ശ്രീ​ജി​ത്ത്, സ​നോ​ജ് കാ​ട​കം, എം.​സി. അ​ജി​ത്, ധ​നീ​ഷ് ബി​രി​ക്കു​ളം, രാ​കേ​ഷ് രാ​വ​ണീ​ശ്വ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.