ജില്ലയിൽ മേ​യ് മു​ത​ൽ പൈ​പ്പി​ലൂ​ടെ പാ​ച​ക​വാ​ത​ക​മെ​ത്തും
Sunday, January 17, 2021 11:59 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പൈ​പ്പി​ലൂ​ടെ വീ​ടു​ക​ളി​ൽ പാ​ച​ക​വാ​ത​ക​മെ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി മേ​യ് മാ​സ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. കൊ​ച്ചി-​മം​ഗ​ളൂ​രു ഗെ​യി​ൽ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ന്പ​ല​ത്ത​റ വാ​ൽ​വ് സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തു​ട​ക്ക​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
അ​ന്പ​ല​ത്ത​റ മു​ത​ൽ മൂ​ല​ക്ക​ണ്ടം വ​രെ​യു​ള്ള അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ച​ക​വാ​ത​ക​മെ​ത്തി​ക്കു​ക. തു​ട​ർ​ന്ന് ചി​ത്താ​രി വ​രെ പൈ​പ്പ് ലൈ​ൻ നീ​ട്ടും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കെ​എ​സ്ടി​പി റോ​ഡ​രി​കി​ലൂ​ടെ കാ​സ​ർ​ഗോ​ഡേ​യ്ക്കും പി​ന്നീ​ട് നീ​ലേ​ശ്വ​ര​ത്തേ​യ്ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.
ദേ​ശീ​യ​പാ​ത വി​ക​സ​നം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ഭാ​ഗം തീ​രു​മാ​നി​ക്കു​ക. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് തു​ട​ക്ക​ത്തി​ൽ മു​ൻ​ഗ​ണ​ന. അ​ഞ്ചു​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​കും മ​ല​യോ​ര-​ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലേ​യ്ക്ക് പ​ദ്ധ​തി​ക്ക് വ്യാ​പി​പ്പി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എ​ട്ടു​വ​ർ​ഷം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. പ്ര​കൃ​ത​വാ​ത​ക റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​നി​ർ​ണ​യം. ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ക​ൾ​ക്ക് സെ​ക്യൂ​രി​റ്റി തു​ക​യാ​യി 5,000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും.
ജി​ല്ല​യി​ൽ 80 കി​ലോ​മീ​റ്റ​റാ​ണ് ഗെ​യി​ൽ പൈ​പ്പ് ലൈ​നി​ന്‍റെ നീ​ളം. പേ​രോ​ൽ (നീ​ലേ​ശ്വ​രം), അ​ന്പ​ല​ത്ത​റ (പു​ല്ലൂ​ർ-​പെ​രി​യ), ചെ​ങ്ക​ള, കൊ​ട​ല​മു​ഗ​റു (പൈ​വ​ളി​ഗെ) എ​ന്നീ വാ​ൽ​വ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പൈ​പ്പ് ലൈ​നി​ന്‍റെ ഉ​ൾ​വ​ശം ശു​ചീ​ക​രി​ക്കു​ന്ന ഐ​പി സ്റ്റേ​ഷ​ൻ കു​ന്പ​ള ഇ​ച്ചി​ലം​പാ​ടി​യി​ലാ​ണ്. ആ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളാ​യി​ട്ടാ​ണ് ഇ​വ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.