മ​ല​യോ​ര​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര വീ​ണ്ടു​മു​ണ​രു​മോ...?
Tuesday, January 19, 2021 12:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സി​നി​മാ തി​യേ​റ്റ​റു​ക​ള്‍ വീ​ണ്ടും തു​റ​ന്ന​തി​ന്‍റെ ആ​ര​വം നാ​ടെ​ങ്ങു​മു​യ​രു​മ്പോ​ള്‍ മ​റ​ഞ്ഞു​പോ​യൊ​രു വ​സ​ന്ത​കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ​യി​ലാ​ണ് മ​ല​യോ​രം.
കു​ടി​യേ​റ്റ​ത്തി​ന്‍റെ അ​ടു​ത്ത ദ​ശ​ക​ങ്ങ​ളി​ല്‍ മ​ല​യോ​ര​ത്തെ ചെ​റു ജ​ന​പ​ദ​ങ്ങ​ള്‍ ടൗ​ണു​ക​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചു​തു​ട​ങ്ങു​മ്പോ​ള്‍ സി​നി​മാ കൊ​ട്ട​ക​ക​ളും പി​ന്നീ​ട് തി​യേ​റ്റ​റു​ക​ളു​മൊ​ക്കെ ഇ​വി​ടെ​യു​മു​ണ്ടാ​യി​രു​ന്നു. കാ​ലാ​ന്ത​ര​ത്തി​ല്‍ ബി ​ക്ലാ​സ്, സി ​ക്ലാ​സ് തി​യേ​റ്റ​റു​ക​ളി​ല്‍ ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ മാ​ത്രം വ​ന്നു​നി​റ​യാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഓ​രോ​ന്നി​നാ​യി താ​ഴു​വീ​ണു. ചി​ല​ത് തീ​ര്‍​ത്തും നാ​മാ​വ​ശേ​ഷ​മാ​യി. മ​റ്റു ചി​ല​ത് ഓ​ഡി​റ്റോ​റി​യ​ങ്ങ​ളാ​യി.

വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ആ​ദ്യ​മാ​യി ഒ​രു സി​നി​മ തി​യേ​റ്റ​ര്‍ വ​രു​ന്ന​ത് 1979 ലാ​ണ്. മ​ഠ​ത്തി​ക്കാ​ട്ടു​കു​ന്നേ​ല്‍ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് വീ​ന​സ് തീ​യേ​റ്റ​ര്‍ തു​റ​ന്ന​ത്. പ്രേം​ന​സീ​ർ നാ​യ​ക​നാ​യ യാ​ഗാ​ശ്വം എ​ന്ന ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് പ​ട​മാ​യി​രു​ന്നു ആ​ദ്യ ചി​ത്രം. ന​ഗ​രം വ​ള​ര്‍​ന്നു​വ​ന്ന​പ്പോ​ള്‍ 90 ക​ളി​ല്‍ ഇ​തേ മാ​നേ​ജ്‌​മെ​ന്‍റി​നു കീ​ഴി​ല്‍ കാ​സി​നോ എ​ന്ന പേ​രി​ല്‍ മ​റ്റൊ​രു തി​യേ​റ്റ​ര്‍ കൂ​ടി തു​റ​ന്നു. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഇ​ന്ദ്ര​ജാ​ല​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ചി​ത്രം.

റി​ലീ​സിം​ഗ് കേ​ന്ദ്ര​ങ്ങ​ളൊ​ന്നും ആ​യി​രു​ന്നി​ല്ലെ​ങ്കി​ലും ആ​കാ​ശ​ദൂ​തും വാ​ത്സ​ല്യ​വും കി​രീ​ട​വും ചി​ത്ര​വു​മൊ​ക്കെ ഇ​വി​ടെ ഹൗ​സ് ഫു​ള്‍ ആ​യി ആ​ഴ്ച​ക​ളോ​ളം ഓ​ടി​യി​രു​ന്നു. ബ​സും ജീ​പ്പും പി​ടി​ച്ച് കാ​ഞ്ഞ​ങ്ങാ​ട്ടും നീ​ലേ​ശ്വ​ര​ത്തും പോ​യി സി​നി​മ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ അ​ല്‍​പ്പം താ​മ​സി​ച്ചി​ട്ടാ​യാ​ലും സി​നി​മ​ക​ള്‍ വെ​ള്ള​രി​ക്കു​ണ്ടി​ലെ​ത്താ​ന്‍ കാ​ത്തു​നി​ന്നി​രു​ന്നു. അ​ഭി​പ്രാ​യ​ങ്ങ​ളും വി​ല​യി​രു​ത്ത​ലു​ക​ളും പാ​ട്ടു​ക​ളു​മൊ​ക്കെ കേ​ട്ട​റി​ഞ്ഞ​തി​നു ശേ​ഷം സി​നി​മ വ​രാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നും ഒ​രു സു​ഖ​മു​ണ്ടാ​യി​രു​ന്നു.

കാ​ലാ​ന്ത​ര​ത്തി​ല്‍ ക​ന​ത്ത ന​ഷ്ടം വ​രാ​ന്‍ തു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഒ​ന്നി​നു പി​റ​കേ ഒ​ന്നാ​യി ര​ണ്ട് തി​യേ​റ്റ​റു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളാ​ക്കി മാ​റ്റേ​ണ്ടി​വ​ന്ന​തെ​ന്ന് ഉ​ട​മ ജെ​യിം​സ്കു​ട്ടി പ​റ​യു​ന്നു. ഇ​പ്പോ​ള്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും ന​ഷ്ട​ത്തി​ലാ​ണ്.

ചു​ള്ളി​ക്ക​ര​യി​ല്‍ അ​ടു​ത്ത​കാ​ലം വ​രെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മേ​രി ടാ​ക്കീ​സും ഇ​പ്പോ​ള്‍ ഓ​ഡി​റ്റോ​റി​യ​മാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ണ​ത്തൂ​ര്‍ പ​ത്മ, പ​തി​നെ​ട്ടാം​മൈ​ല്‍ ഉ​ദ​യ ടാ​ക്കീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും നാ​മാ​വ​ശേ​ഷ​മാ​യി.

പ​ര​പ്പ​യി​ല്‍ പ്ലാ​റ്റി​നം എ​ന്ന പേ​രി​ലു​ള്ള തി​യേ​റ്റ​റും വ​ര്‍​ഷ​ങ്ങ​ളോ​ളം ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ചി​റ്റാ​രി​ക്കാ​ല്‍ മി​നി, പാ​ലാ​വ​യ​ല്‍ സു​മ ടാ​ക്കീ​സു​ക​ളും ഒ​രു​കാ​ല​ത്ത് നി​റ​ഞ്ഞു​ക​വി​ഞ്ഞ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. പ​ര​പ്പ​യി​ല്‍ മ​ല​യോ​ര​ത്തെ ആ​ദ്യ​ത്തെ മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യേ​റ്റ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ല്‍ വ​രും​നാ​ളു​ക​ളി​ല്‍ മ​ല​യോ​ര​ത്തെ മ​റ്റ് ടൗ​ണു​ക​ളി​ലും പു​തു​ത​ല​മു​റ തി​യേ​റ്റ​റു​ക​ള്‍ പി​റ​വി​യെ​ടു​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്ര​തീ​ക്ഷ.