നിറം മാറുമോ കാസർഗോഡ് ?
Tuesday, January 19, 2021 12:35 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​ട​ക്ക് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ള്‍ പ​ച്ച​യി​ലും മ​റ്റു മൂ​ന്നെ​ണ്ണം ചു​വ​പ്പി​ലും തെ​ളി​യു​ന്ന​താ​ണ് പൊ​തു​വേ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ രാ​ഷ്ട്രീ​യ​ഭൂ​പ​ടം. അ​ടു​ത്ത​കാ​ല​ത്ത് ഇ​തി​ന് മാ​റ്റം​വ​ന്ന​ത് 2006-ല്‍ ​മാ​ത്ര​മാ​ണ്. അ​ന്ന് മ​ഞ്ചേ​ശ്വ​ര​ത്ത് ലീ​ഗി​ലെ ക​രു​ത്ത​നാ​യ ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള​യെ മൂ​ന്നാം​സ്ഥാ​ന​ത്താ​ക്കി സി​പി​എ​മ്മി​ലെ സി.​എ​ച്ച്. കു​ഞ്ഞ​മ്പു നേ​ടി​യ അ​ട്ടി​മ​റി​വി​ജ​യം ജി​ല്ല​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​ന്നും ആ​വേ​ശ​വും പ്ര​ചോ​ദ​ന​വു​മാ​ണ്.
ഇ​ത്ത​വ​ണ​യും കൈ​യി​ലു​ള്ള മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ള്‍​ക്കു​പു​റ​മേ ഇ​ട​തു​മു​ന്ന​ണി പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​ത് മ​ഞ്ചേ​ശ്വ​ര​ത്തെ ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ലീ​ഗി​ലെ​യും ബി​ജെ​പി​യി​ലെ​യും പ​ട​ല​പി​ണ​ക്ക​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​വ​ണ സി​റ്റിം​ഗ് എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​ന്‍ ജ്വ​ല്ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ കു​ടു​ങ്ങി​യ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളും മ​ഞ്ചേ​ശ്വ​ര​ത്തു​ണ്ടാ​കു​മെ​ന്ന് സി​പി​എം പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ത് മു​ത​ലെ​ടു​ക്കാ​നാ​കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഒ​രു​പ​ക്ഷേ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​പി.​പി. മു​സ്ത​ഫ​യി​ല്‍ എ​ത്താ​നാ​ണ് സാ​ധ്യ​ത. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും അ​തു വോ​ട്ടാ​ക്കാ​ന്‍ ക​ഴി​യാ​തെ​പോ​യ ശ​ങ്ക​ര്‍ റൈ​യു​ടെ​യും ക​ന്ന​ഡ മേ​ഖ​ല​യി​ല്‍​നി​ന്നു​ത​ന്നെ​യു​ള്ള കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യു​ടെ​യും പേ​രു​ക​ളും വീ​ണ്ടും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തു​ളു അ​ക്കാ​ദ​മി അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ വ​നി​താ​നേ​താ​വു​മാ​യ സ​ച്ചി​ത റൈ​യെ ക​ള​ത്തി​ലി​റ​ക്കി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു​പോ​ലെ ഒ​രു യു​വ​പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ലും അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. ലീ​ഗി​നെ സം​ബ​ന്ധി​ച്ച് എം.​സി. ക​മ​റു​ദ്ദീ​ന്‍ ക​ള​ത്തി​ലു​ണ്ടാ​കി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യ​തോ​ടെ ക​ഴി​ഞ്ഞ​ത​വ​ണ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ന​ഷ്ട​മാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫാ​ണ് സീ​റ്റി​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്നി​നെ കാ​സ​ര്‍​ഗോ​ട്ടു​നി​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നോ പി.​കെ. ഫി​റോ​സ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​നേ​താ​ക്ക​ളി​ല്‍ ആ​രെ​യെ​ങ്കി​ലും രം​ഗ​ത്തി​റ​ക്കു​ന്ന​തി​നോ ഉ​ള്ള ആ​ലോ​ച​ന​ക​ളും സ​ജീ​വ​മാ​ണ്. ബി​ജെ​പി നേ​ര​ത്തെ പ​ല​ത​വ​ണ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്തി​നെ ഇ​ത്ത​വ​ണ പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത.
കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് മാ​റി​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ള്ള​യു​ടെ പേ​രി​നാ​ണ് ലീ​ഗി​ല്‍ മു​ന്‍​തൂ​ക്കം. ബി​ജെ​പി ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​നു പ​ക​രം ഏ​തെ​ങ്കി​ലും പു​തു​മു​ഖ​ത്തെ പ​രീ​ക്ഷി​ക്കാ​നാ​ണ് സാ​ധ്യ​ത. പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള പൊ​തു​സ്വീ​കാ​ര്യ​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ഇ​വി​ടെ ബി​ജെ​പി പ​രി​ഗ​ണി​ച്ചേ​ക്കാം. എ​ല്‍​ഡി​എ​ഫും പ​തി​വാ​യി ഐ​എ​ന്‍​എ​ലി​ന് വി​ട്ടു​ന​ല്‍​കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര​നെ ക​ള​ത്തി​ലി​റ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന​ത് ഉ​ദു​മ​യാ​ണ്. ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യു​ണ്ടാ​യ വേ​ലി​യേ​റ്റ​ത്തെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു​വി​ധം പ്ര​തി​രോ​ധി​ക്കാ​നാ​യെ​ങ്കി​ലും ചെ​റി​യൊ​രു ജാ​ഗ്ര​ത​ക്കു​റ​വ് പോ​ലും 1987 നു ​ശേ​ഷം ആ​ദ്യ​മാ​യി മ​ണ്ഡ​ലം കൈ​വി​ട്ടു​പോ​കാ​ന്‍ ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന ഭ​യം എ​ല്‍​ഡി​എ​ഫി​നു​ണ്ട്. ര​ണ്ടു ടേം ​പൂ​ര്‍​ത്തി​യാ​ക്കി​യ സി​റ്റിം​ഗ് എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ട​യി​ല്ല. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​വു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് സി​പി​എം തേ​ടു​ന്ന​ത്. വി.​പി.​പി. മു​സ്ത​ഫ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, കെ.​വി. കു​ഞ്ഞി​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം പേ​രു​ക​ള്‍ പാ​ര്‍​ട്ടി​യു​ടെ മ​ന​സി​ലു​ണ്ട്. ഇ​വ​രി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കും അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ ഘ​ട​ക​ങ്ങ​ള്‍ അ​ള​ന്നു​തൂ​ക്കി​യെ​ടു​ത്താ​കും അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യം. യു​ഡി​എ​ഫി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ലോ ഗ്രൂ​പ്പു​ത​ല​ത്തി​ലോ അ​ട്ടി​മ​റി​ക​ളൊ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ​യു​ടെ പേ​രി​നാ​ണ് മു​ന്‍​തൂ​ക്കം. സാ​മു​ദാ​യി​ക പി​ന്തു​ണ​യും മി​ക​ച്ച പ്ര​സം​ഗ​ക​നും സം​ഘാ​ട​ക​നു​മെ​ന്ന പ്ര​തിഛാ​യ​യും ബാ​ല​കൃ​ഷ്ണ​ന് അ​നു​കൂ​ല​മാ​ണ്.
റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ന്‍ സി​പി​ഐ തീ​രു​മാ​നി​ച്ചാ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്ന് മ​റ്റു പേ​രു​ക​ളു​ണ്ടാ​കി​ല്ല. ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ന്മാ​റു​ന്ന​പ​ക്ഷം മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ത​ന്നെ​യു​ള്ള സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ലി​ന്‍റെ പേ​രി​നാ​ണ് മേ​ല്‍​ക്കൈ. നേ​ര​ത്തെ പ​ള്ളി​പ്രം ബാ​ല​നെ കൊ​ണ്ടു​വ​ന്ന​തു​പോ​ലെ ക​ണ്ണൂ​രി​ല്‍ അ​വ​സ​രം കി​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ പി. ​സ​ന്തോ​ഷ് കു​മാ​റി​നെ​യോ മ​ഹേ​ഷ് ക​ക്ക​ത്തി​നെ​യോ ഇ​വി​ടെ പ​രി​ഗ​ണി​ക്കാ​നും ഇ​ട​യു​ണ്ട്. കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ പേ​ര് മു​ന്‍​പ​ന്തി​യി​ലു​ണ്ട്. മ​ല​യോ​ര​ഹൈ​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ റ​വ​ന്യൂ​മ​ന്ത്രി​ക്കെ​തി​രേ യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് ക​ട്ട​ക്ക​യ​മാ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ മു​ന്‍​നി​ര നേ​താ​ക്ക​ള്‍​ക്കു​പോ​ലും അ​ടി​തെ​റ്റി​യ​പ്പോ​ഴും ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല​യി​ല്‍ കൂ​ടി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ര്‍​ട്ടി​ക്ക് വി​ജ​യ​മു​റ​പ്പി​ക്കാ​നാ​യ​തും ക​ട്ട​ക്ക​യ​ത്തി​ന് മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്നു. യു​വ​പ്രാ​തി​നി​ധ്യം ല​ക്ഷ്യം​വ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​റി​ന്‍റെ പേ​രും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.
തൃ​ക്ക​രി​പ്പൂ​രി​ല്‍ ഒ​രു ടേം ​മാ​ത്രം പൂ​ര്‍​ത്തി​യാ​ക്കി​യ സി​പി​എ​മ്മി​ലെ എം. ​രാ​ജ​ഗോ​പാ​ല​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​നാ​ണ് എ​ല്ലാ സാ​ധ്യ​ത​യും. മ​ല​യോ​ര​ത്തും തീ​ര​ദേ​ശ​മേ​ഖ​ല​യി​ലും ഒ​രു​പോ​ലെ സ്വാ​ധീ​ന​മു​റ​പ്പി​ച്ച വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രാ​ജ​ഗോ​പാ​ല​ന് മു​ത​ല്‍​ക്കൂ​ട്ടാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലി​ന്‍റെ പേ​ര് മു​ന്‍​നി​ര​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ല്പം പി​ന്നോ​ക്കം പോ​യ നി​ല​യാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ത​ന്നെ​യു​ള്ള പി.​കെ. ഫൈ​സ​ലി​ന്‍റെ പേ​രും പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്. പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​രെ​ങ്കി​ലും ഇ​വി​ടെ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ലും അ​ത്ഭു​ത​മി​ല്ല.