ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക​സ​മ​രം ലോ​കം ക​ണ്ട മ​ഹ​ത്താ​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്ന്: ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്
Tuesday, January 19, 2021 12:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ർ​ഷി​ക വി​രു​ദ്ധ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന​ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​യി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് കാ​സി​നോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സ​മി​തി ര​ക്ഷാ​ധി​കാ​രി​യും കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലോ​കം ഇ​ന്നു​വ​രെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ൽ ഏ​റ്റ​വും മ​ഹ​ത്താ​യ പോ​രാ​ട്ട​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​രം മാ​റി​യി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​തം അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്. എ​ന്നാ​ൽ അ​തി​ന്‍റെ ഗു​ണ​ഭോ​താ​ക്ത​രാ​കാ​ൻ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കും പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും ന​മ്മു​ടെ അ​മ്മ​മാ​ർ​ക്കും നാ​ളി​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​രു പ​റ്റം കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു മാ​ത്ര​മേ അ​ത് ല​ഭി​ക്കു​ന്നു​ള്ളൂ. ക​ർ​ഷ​ക കൂ​ട്ടാ​യ്മ പു​തി​യ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​മാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. സി​ആ​ർ​പി​എ​ഫ് ഐ​ജി കെ.​വി. മ​ധു​സൂ​ദ​ൻ സ​മ​ര​ജ്വാ​ല തെ​ളി​ച്ചു. മു​ൻ കേ​ന്ദ്ര കാ​ർ​ഷി​ക പ്ലാ​നിം​ഗ് ക​മ്മീ​ഷ​ൻ അം​ഗം വി.​പി. ദി​വാ​ക​ര​ൻ ന​മ്പ്യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ വ​യ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ബി​ജു പാ​ലാ​ട്ടി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജോ​സ് കാ​ക്ക​ക്കെ​ട്ടു​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.