പോ​ലീ​സ് വാ​ഹ​നം വൈ​ദ്യു​ത​ തൂ​ണി​ലി​ടി​ച്ചു ത​ക​ർ​ന്നു
Tuesday, January 19, 2021 12:35 AM IST
പ​ട​ന്ന: രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട പോ​ലീ​സ് വാ​ഹ​നം വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു ത​ക​ർ​ന്നു. മൂ​സ​ഹാ​ജി മു​ക്കി​ലെ അ​റേ​ബ്യ​ൻ വെ​ഡിം​ഗ് സെ​ന്‍റ​റി​ന് മു​ന്നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.
ഒ​ടി​ഞ്ഞ ഇ​രു​മ്പു​തൂ​ണും ലൈ​നു​ക​ളും ട​വേ​ര വാ​ഹ​ന​ത്തി​ലേ​ക്ക് വീ​ഴാ​ഞ്ഞ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. പോ​ലീ​സ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ നാ​ലോ​ടെ വാ​ഹ​നം നീ​ലേ​ശ്വ​ര​ത്തേ​ക്ക് മാ​റ്റി.

ര​ജി​സ്‌​ട്രേ​ഷ​ന്‍
കാ​മ്പ​യി​ന്‍ 22ന്

​കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു. 22ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ മാ​ര്‍​പ​ന​ടു​ക്ക മൈ​ത്രി ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും 250 രൂ​പ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സും അ​ട​ച്ചു ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 18നും 35​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള പ​ത്താം ക്ലാ​സി​ൽ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കാ​ണ് അ​വ​സ​രം. ഫോ​ണ്‍: 04994 297470, 9207155700.