പു​സ്ത​ക​മേ​ള​യ്ക്ക് നാ​ളെ കാ​ഞ്ഞ​ങ്ങാ​ട്ട് തു​ട​ക്കം
Tuesday, January 19, 2021 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ നാ​ളെ മു​ത​ല്‍ 22 വ​രെ പു​സ്ത​കോ​ത്സ​വം ന​ട​ക്കും. 35 പ്ര​സാ​ധ​ക​രു​ടെ 61 സ്റ്റാ​ളു​ക​ളാ​ണു​ണ്ടാ​കു​ക. നാ​ളെ രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​വി.​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സാ​ഹി​ത്യ​കാ​ര​ന്‍ അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്ര​ന്ഥാ​ലോ​കം പ​ത്രാ​ധി​പ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​വി.​കെ. പ​ന​യാ​ലി​നെ ആ​ദ​രി​ക്കും. ഡോ. ​എ.​എം. ശ്രീ​ധ​ര​ന്‍ വി​വ​ര്‍​ത്ത​നം ചെ​യ്ത തു​ളു​ഭാ​ഷ​യി​ലെ ആ​ദ്യ​നോ​വ​ല്‍ 'സ​തി​ക​മ​ല', പ്ര​ശ​സ്ത ക​ളി​യെ​ഴു​ത്തു​കാ​ര​ന്‍ എ. ​എ​ന്‍. ര​വീ​ന്ദ്ര​ദാ​സി​ന്‍റെ 'കാ​ല്‍​പ്പ​ന്തി​ലെ​ഴു​തി​യ ദേ​ശീ​യ​ത​യും ലാ​റ്റി​ന്‍ അ​തി​ജീ​വ​ന​വും', ര​വീ​ന്ദ്ര​ന്‍ പാ​ടി​യു​ടെ 'തു​ളു​നാ​ട് മു​ദ്ര​ക​ള്‍', ബി​ന്ദു മ​ര​ങ്ങാ​ടി​ന്‍റെ 'ഓ​ര്‍​മ​ക​ളു​ടെ നി​ഴ​ലാ​ഴ​ങ്ങ​ള്‍', രാ​ധാ​കൃ​ഷ്ണ​ന്‍ പെ​രു​മ്പ​ള​യു​ടെ 'മ​ഴ​വി​ല്ല് എ​ന്ന ന​ഗ​രം', നാ​രാ​യ​ണ​ന്‍ അ​മ്പ​ല​ത്ത​റ​യു​ടെ 'ദേ​ശ​ത്തി​ന്‍റെ പു​സ്ത​കം' എ​ന്നീ പു​സ്ത​ക​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.