തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് പ​രി​ക്ക്
Tuesday, January 19, 2021 12:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. വെ​ള്ള​രി​ക്കു​ണ്ട് കാ​രാ​ട്ടെ ടി.​കെ. അ​ശോ​ക​നെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​നാ​ണ് പ​ണി​സ്ഥ​ല​ത്ത് വ​ച്ച് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ​ത്. കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ശോ​ക​നെ ഉ​ട​ൻ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​ള്ള​രി​ക്കു​ണ്ട്, കാ​രാ​ട്ട്, പ​ന്നി​ത്ത​ടം, ചെ​മ്പ​ൻ​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. ക​പ്പ​യാ​ണ് കൂ​ടു​ത​ലാ​യും ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു​പേ​ർ മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.