നീ​ലേ​ശ്വ​ര​ത്ത് പ​ഴ​കി​യ ഭ​ക്ഷ​്യവസ്തുക്കൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, January 20, 2021 12:34 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളാ​യ ന​ള​ന്ദ റി​സോ​ര്‍​ട്‌​സ്, ഉ​ണ്ണി​മ​ണി, ഗ്രീ​ന്‍ പാ​ര്‍​ക്ക് റ​സ്റ്റോ​റ​ന്‍റ്, വ​ള​വി​ല്‍ ത​ട്ടു​ക​ട, ഒ​റോ​ട്ടി ക​ഫേ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ‌

നെ​ടു​ങ്ക​ണ്ണ​ത്തെ ഗോ​ള്‍​ഡ​ൻ ഫി​ഷ് മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു.

സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തു​ട​ര്‍​പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​പി. ല​ത, ന​ഗ​ര​സ​ഭാ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ജെ​എ​ച്ച്ഐ​മാ​രാ​യ ടി. ​നാ​രാ​യ​ണി, ടി.​വി. രാ​ജ​ന്‍, കെ.​വി. ബീ​നാ​കു​മാ​രി, പി.​പി. സ്മി​ത എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.