അ​മ്പ​ല​ത്ത​റ​യി​ലെ സം​ഘ​ര്‍​ഷം: 12 പേ​ര്‍​ക്കെ​തി​രേ കേ​സ്
Wednesday, January 20, 2021 12:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​മ്പ​ല​ത്ത​റ​യി​ലെ നി​ഷാ​ദി​ന്‍റെ പ​രാ​തി​യി​ല്‍ സാ​ദി​ഖ്, നാ​സ​ര്‍, അ​ല്‍​ത്താ​ഫ്, ഹ​മീ​ദ്, റ​യീ​സ്, റി​യാ​സ്, ഫാ​സി​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും മാ​ന്‍​പി​ടി​ച്ച​ടു​ക്ക​ത്തെ സാ​ദി​ഖി​ന്‍റെ പ​രാ​തി​യി​ല്‍ സ​മീ​ര്‍, നി​ഷാ​ദ്, മു​നീ​ര്‍, രാ​ജ​ന്‍, ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​ക്ര​മി​സം​ഘാം​ഗ​ങ്ങ​ള്‍ സ​ഞ്ച​രി​ച്ച ര​ണ്ട് കാ​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.
ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളെ നി​ല​യ്ക്കു​നി​ര്‍​ത്താ​ന്‍ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദ​നും ആ​വ​ശ്യ​പ്പെ​ട്ടു.