കാഞ്ഞങ്ങാട്: എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാസർഗോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 24ന് കാഞ്ഞങ്ങാട് എയിംസ് ബഹുജന കൺവൻഷൻ സംഘടിപ്പിക്കും.
രാവിലെ പത്തിന് പി സ്മാരകമന്ദിരത്തില്‍ നടക്കുന്ന പരിപാടി എംപി രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി. സതീഷ്ചന്ദ്രൻ, ഹക്കീം കുന്നിൽ, കെ. ശ്രീകാന്ത്, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. മുഹമ്മദ്കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറന്പിൽ, ജോർജ് പൈനാപ്പള്ളി, വി. കമ്മാരൻ, അനന്തൻ നന്പ്യാർ, അസീസ് കടപ്പുറം, ബാലകൃഷ്ണൻ നന്പ്യാർ, കൃഷ്ണൻ പനങ്കാവ്, സുബൈർ പടുപ്പ്, കെ. നിഷാന്ത്, ബി.പി. പ്രദീപ്കുമാർ, അഷ്റഫ് എടനീർ, ധനഞ്ജയൻ മധൂർ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് എന്നിവർ സംബന്ധിക്കും.