റീ​ബി​ല്‍​ഡ് കേ​ര​ള; വ​നം​വ​കു​പ്പി​ന് ഭൂ​മി വി​ട്ടു​ന​ല്‍​കി​യാ​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് 15 ല​ക്ഷം രൂ​പ
Wednesday, January 20, 2021 12:35 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​ന്യ​മൃ​ഗ​ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന ഭൂ​മി​യും വീ​ടും റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി പ്ര​കാ​രം വ​നം​വ​കു​പ്പി​ന് വി​ട്ടു​ന​ല്‍​കി​യാ​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കു​ക 15 ല​ക്ഷം രൂ​പ. ഭ​ര്‍​ത്താ​വും ഭാ​ര്യ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളു​മ​ട​ങ്ങു​ന്ന യൂ​ണി​റ്റി​നെ​യാ​ണ് ഒ​രു കു​ടും​ബ​മാ​യി പ​രി​ഗ​ണി​ക്കു​ക. 18 വ​യ​സ് ക​ഴി​ഞ്ഞ മ​ക്ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ പ്ര​ത്യേ​കം കു​ടും​ബ​ങ്ങ​ളാ​യി പ​രി​ഗ​ണി​ച്ച് ഓ​രോ​രു​ത്ത​ര്‍​ക്കും 15 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കും. കു​ടും​ബ​നാ​ഥ​ന്‍റെ​യോ ഭാ​ര്യ​യു​ടെ​യോ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ഒ​പ്പ​മു​ണ്ടെ​ങ്കി​ല്‍ അ​വ​രെ​യും പ്ര​ത്യേ​ക കു​ടും​ബ​മാ​യി പ​രി​ഗ​ണി​ക്കും.
രാ​ജ്യ​ത്ത് ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളോ​ടു ചേ​ര്‍​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ പാ​ക്കേ​ജ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ക്കേ​ജി​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്.
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ 59 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 8.85 കോ​ടി രൂ​പ ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ര​ന്ത​ര​മാ​യ കാ​ട്ടാ​ന ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കി​യ​ത്. ഇ​നി​യും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ന​നു​സ​രി​ച്ച് തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​നോ കൃ​ഷി​ക്കോ പ്ര​ത്യേ​ക​മാ​യി ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും അ​നു​വ​ദി​ക്കു​ന്നി​ല്ല. വീ​ടി​ല്ലാ​തെ സ്ഥ​ലം മാ​ത്ര​മാ​ണെ​ങ്കി​ല്‍ ആ​ളു​ക​ളു​ടെ എ​ണ്ണം നോ​ക്കാ​തെ ഒ​രു കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മേ ന​ല്‍​കു​ക​യു​ള്ളൂ. എ​ന്നാ​ല്‍ സ്ഥ​ല​ത്തി​ന്‍റെ വി​സ്തൃ​തി ര​ണ്ട് ഹെ​ക്ട​റി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ അ​ധി​ക​മു​ള്ള ഓ​രോ ര​ണ്ട് ഹെ​ക്ട​റി​നും 15 ല​ക്ഷം രൂ​പ അ​ധി​ക​മാ​യി ല​ഭി​ക്കും. ശാ​രീ​രി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്ക് പ്രാ​യം നോ​ക്കാ​തെ തു​ക അ​നു​വ​ദി​ക്കും. വി​ധ​വ​ക​ള്‍, മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍ എ​ന്നി​വ​രെ​യും പ്ര​ത്യേ​കം കു​ടും​ബ​മാ​യി പ​രി​ഗ​ണി​ച്ച് 15 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​രാ​യ​വ​ര്‍ ബ​ന്ധ​പ്പെ​ട്ട ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. അ​പേ​ക്ഷാ​ഫോ​റ​വും അ​വി​ടെ​നി​ന്നു ത​ന്നെ ല​ഭി​ക്കും. റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​ര്‍ ഈ ​അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ച് ഡി​എ​ഫ്ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി വ​നം ഡി​വി​ഷ​ന്‍ ത​ല​ത്തി​ലും സ​ര്‍​ക്കി​ള്‍ ത​ല​ത്തി​ലും സ​മി​തി​ക​ളു​ണ്ട്.
ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് മാ​ര്‍​ച്ച് മാ​സം ക​ഴി​യു​ന്ന​തി​നു മു​മ്പ് ത​ന്നെ തു​ക ല​ഭി​ക്കും. ബാ​ങ്ക് വാ​യ്പ​യ്ക്കാ​യി രേ​ഖ​ക​ള്‍ പ​ണ​യം വെ​ച്ചി​ട്ടു​ള്ള​വ​ര്‍ അ​ത് ബോ​ധി​പ്പി​ച്ചാ​ല്‍ പ​കു​തി തു​ക മു​ന്‍​കൂ​റാ​യി ന​ല്‍​കും. രേ​ഖ തി​രി​ച്ചെ​ടു​ത്ത​ശേ​ഷം വ​നം​വ​കു​പ്പി​ന് കൈ​മാ​റു​മ്പോ​ള്‍ ബാ​ക്കി തു​ക ല​ഭി​ക്കും. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക​ള്‍ വ​നം​വ​കു​പ്പി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​കു​ന്ന​തി​ന് പി​ന്നാ​ലെ അ​ത് സം​ര​ക്ഷി​ത​വ​ന​മാ​ക്കി വി​ജ്ഞാ​പ​നം ചെ​യ്യും. അ​വ​സാ​ന ഗ​ഡു തു​ക ല​ഭി​ക്കു​ന്ന​തു​വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​ഭൂ​മി​യി​ല്‍ നി​ന്ന് വി​ള​വെ​ടു​ക്കാം.