എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഹാ​ജരാ​കാ​ത്ത പ്ര​വ​ണ​ത​യ്‌​ക്കെ​തി​രേ ന​ട​പ​ടി
Friday, January 22, 2021 1:30 AM IST
കാ​സ​ർ​ഗോ​ഡ്: അ​ദാ​ല​ത്തി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഹാ​ജ​രാ​കാ​ത്ത പ്ര​വ​ണ​ത​യു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു.
വ​സ്തു ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ഗോ​പാ​ല സാ​ഫ​ല്യ, കു​രു​ട​പ്പ​ട​വ്, ഉ​പ്പ​ള, കാ​സ​ര്‍​ഗോ​ഡ് എ​ന്ന എ​തി​ര്‍​ക​ക്ഷി നാ​ലു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ക​മ്മീ​ഷ​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്ന് ക​മീ​ഷ​ന്‍ അം​ഗം അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി​യി​ലെ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ഹാ​ജ​രാ​ക്കാ​നാ​യി കാ​സ​ർ​ഗോ​ഡ് ഡി​വൈ​എ​സ്പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
പോ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കാ​തെ ഇ​രു​ക​ക്ഷി​ക​ളെ​യും വി​ളി​ച്ച് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ര​മ്യ​മാ​യി പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന നി​ല​പാ​ടാ​ണ് ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കു​ന്ന​തി​ന് സൗ​ഹാ​ര്‍​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഹാ​ജ​രാ​കാ​ത്തി​നെ ക​മ്മീ​ഷ​ന്‍ വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ല്‍ 47 പ​രാ​തി​ക​ളി​ല്‍ 11 എ​ണ്ണം പ​രി​ഹ​രി​ച്ചു. നാ​ല് പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് തേ​ടി. ബാ​ക്കി​യു​ള്ള 32 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.
ജി​ല്ല, പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡ് ത​ല ജാ​ഗ്ര​ത സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്നി​വ​ര്‍​ക്കാ​യി വ​നി​താ ക​മ്മീ​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കും.
സ്ത്രീക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നി​ര്‍​ഭ​യ​മാ​യി ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ന് സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് ജാ​ഗ്ര​താ സ​മി​തി​ക​ള്‍ കൊ​ണ്ട് വ​നി​താ ക​മ്മീ​ഷ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ സ​ജീ​വ​മാ​ക്കി മു​ന്നോ​ട്ട് പോ​യാ​ല്‍ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്ന​ങ്ങ​ള്‍ താ​ഴേ​ത​ട്ടി​ല്‍​ത​ന്നെ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍.​സ​രി​ത, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ഭാ​നു​മ​തി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ഷൈ​ല, ടി.​ആ​ര്‍.​ര​മ്യ​ത, വ​നി​ത സം​ര​ക്ഷ​ണ വി​ഭാ​ഗം ഫാ​മി​ലി കൗ​ണ്‍​സി​ല​ര്‍ ര​മ്യ ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​രും അ​ദാ​ല​ത്ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു.