സാ​ബു അ​ബ്ദു​ൾ​ഹ​മീ​ദ് പി​വി​സി​യാ​യി ചു​മ​ത​ല​യേ​റ്റു
Friday, January 22, 2021 1:32 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പി​വി​സി​യാ​യി സാ​ബു അ​ബ്ദു​ൾ​ഹ​മീ​ദ് ചു​മ​ത​ല​യേ​റ്റു. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ ശാ​സ്ത്ര​ഗ​വേ​ഷ​ക​നാ​യ ഡോ. ​സാ​ബു നി​ല​വി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ​ക്യു​എ​സി ഡ​യ​റ​ക്‌​ട​റും ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​ണ്. കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ പി​എ​ച്ച്ഡി​യും നേ​ടി. ഫ്രാ​ൻ​സി​ലെ പോ​ൾ സി​സെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പോ​സ്റ്റ് ഡോ​ക്‌​ട​റ​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി. തി​രു​വ​ന​ന്ത​പു​രം നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ​ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ സ​യ​ന്‍റി​സ്റ്റ് ഫെ​ലോ​യാ​യും അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സ​ർ​വ​ക​ലാ​ശാ​ല, ഹ​ങ്ക​റി​യി​ലെ ബു​ഡാ​പെ​സ്റ്റ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, മെ​ക്സി​ക്കോ​യി​ലെ കോ​വി​ല ഓ​ട്ടോ​ണ​മ​സ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​സി​റ്റിം​ഗ് സ​യ​ന്‍റി​സ്റ്റാ​യും പ്ര​വ​ർ​ത്തി​ച്ചു. മെ​ക്സി​ക്കോ​യി​ലെ ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​ണ്. ബ​യോ​ടെ​ക് റി​സ​ർ​ച്ച് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​ള​വ്യ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. കു​സാ​റ്റ് സി​ൻ​ഡി​ക്ക​റ്റം​ഗ​വും എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ വി​ദ​ഗ്ധ​സ​മി​തി അം​ഗ​വു​മാ​ണ്.
നൂ​റോ​ളം പ്ര​ബ​ന്ധ​ങ്ങ​ളും ആ​റ് പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ഏ​ഷ്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ൻ​സ്, ഏ​ഷ്യ​ൻ ജേ​ർ​ണ​ൽ ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി എ​ന്നി​വ​യു​ടെ പ​ത്രാ​ധി​പ​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഫു​ഡ് പ്രോ​സ​സിം​ഗ് ജേ​ർ​ണ​ലി​ന്‍റെ റി​വ്യൂ എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​എ​സ്. സ്വ​പ്ന​യാ​ണ് ഭാ​ര്യ. മ​ക​ൾ. ചാ​ന്ദി​നി സാ​ബു.
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഈ​വ​ർ​ഷം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നാ​ക് റീ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ മെ​ച്ച​പ്പെ​ട്ട ഗ്രേ​ഡിം​ഗ് നേ​ടി​യെ​ടു​ക്കു​ക, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്കി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് ക​ര​സ്ഥ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ശേ​ഷം പ്ര​ഫ. സാ​ബു അ​ബ്ദു​ൾ ഹ​മീ​ദ് പ​റ​ഞ്ഞു. ഇ​തി​നു​വേ​ണ്ടി സ​ർ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.