യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ട​ത്തി
Sunday, January 24, 2021 2:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2019-20 വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യു​ബി​എം​സി എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​ഘ​ട​നാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ൻ, എ.​വി. ഗി​രീ​ശ​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​ഒ. രാ​ജീ​വ​ൻ, സം​സ്ഥാ​ന കൗ​ൺ​സ​ല​ർ​മാ​രാ​യ പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, സ്വ​പ്ന ജോ​ർ​ജ്, കെ. ​അ​നി​ൽ കു​മാ​ർ, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, കെ. ​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.