പരപ്പ: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തടയണോത്സവവും ചേലക്കാട് മാനൂരിച്ചാല്‍ ശുചീകരണവും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. അജിത്ത് കുമാര്‍, സി.എച്ച്. അബ്ദുൽ നാസര്‍, വാര്‍ഡ് അംഗങ്ങളായ ഷൈജ ബെന്നി, കെ. കൈരളി, പി. ധന്യ, ടി.എസ്. ബിന്ദു, എം. ഉമേശന് വേളൂര്‍, മടിക്കൈ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റുമാരായ സി. പ്രഭാകരന്, എം. രാജന്, വിഇഒമാരായ ജേക്കബ് ഉലഹന്നാന്, സി.എച്ച്. ഇക്ബാല്‍, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയര്‍ ഇ.കെ.വി. സരുണ്‍, ഓവര്‍സിയര്‍ എം. സുരേഷ്, കൃഷി അസിസ്റ്റന്റ് ടി. സോന എന്നിവർ സംബന്ധിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പുരുഷ സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജനുവരി 31 വരെയാണ് തടയണ ഉത്സവം നടക്കുക.