ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്; ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക് മു​ന്‍​ഗ​ണ​ന
Tuesday, February 23, 2021 12:51 AM IST
രാ​ജ​പു​രം: ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. സേ​വ​ന​മേ​ഖ​ല​യി​ൽ വ​യോ​ധി​ക​രു​ടെ​യും അം​ഗ​പ​രി​മി​ത​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും പ​ഞ്ചാ​യ​ത്ത് 234,231,374 രൂ​പ വ​ര​വും 231,997,000 രൂ​പ ചെ​ല​വും 2,234,374 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​വ​ത​രി​പ്പി​ച്ച​ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി പ​ത്തു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.
ശു​ചി​ത്വ-​മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും, വി​ദ്യാ​ഭ്യാ​സം, വ​നി​താ-​ശി​ശു​ക്ഷേ​മം തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​യ്ക്കും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ബ​ജ​റ്റ് യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യെ​ങ്കി​ലും ആ​മു​ഖ അ​വ​ത​ര​ണ​ത്തി​ന് ക്ഷീ​ണം മൂ​ലം ബാ​ക്കി അ​വ​ത​രി​പ്പി​ച്ച​ത് അ​ക്കൗ​ണ്ട​ന്‍റ് ജ​യ​രാ​ജാ​ണ്.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ഗീ​ത, കെ.​ഗോ​പി, സ​ന്തോ​ഷ് വി.​ചാ​ക്കോ, അം​ഗ​ങ്ങ​ളാ​യ ജോ​സ് പു​തു​ശേ​രി​കാ​ലാ​യി​ൽ, എം. ​കൃ​ഷ്ണ​കു​മാ​ർ, അ​ജി​ത്കു​മാ​ർ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ജോ​സ് മാ​വേ​ലി​ൽ, സി. ​രേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.