മാ​വി​ലാ ക​ട​പ്പു​റ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Wednesday, February 24, 2021 1:12 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക്ക് തീ​റെ​ഴു​തി മ​ത്സ്യ​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കു​ന്ന​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ലി​യ​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​വി​ലാ​ക​ട​പ്പു​റം പു​ലി​മു​ട്ടി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം കെ.​വി. ഗം​ഗാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. സു​രാ​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍ സ​ലാം, പി.​പി. അ​പ്പു, കെ. ​അ​ശോ​ക​ന്‍, ഒ.​കെ. വി​ജ​യ​ന്‍, ഒ.​കെ. ഷാ​ജി, കെ. ​സി​ന്ധു, പി.​പി. മ​നോ​ജ്, അ​ജേ​ഷ് കൊ​വ്വ​ല്‍​വീ​ട്, വി. ​ര​ഞ്ജി​ത്ത്, കെ. ​സാ​ജ​ന്‍, വി. ​ഷി​ജി​ത്, സു​ധി ത​ല​ക്കാ​ട്ട്, പി. ​ശ്യാം​ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.