സ്‌​കോ​ള്‍ കേ​ര​ള ഡി​സി​എ ആ​റാം ബാ​ച്ച് പ്ര​വേ​ശ​നം
Wednesday, February 24, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: സ്‌​കോ​ള്‍ കേ​ര​ള തെ​ര​ഞ്ഞെ​ടു​ത്ത സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ്/​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ കോ​ഴ്സ് (ഡി​സി​എ) ആ​റാം ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് പി​ഴ കൂ​ടാ​തെ 27 വ​രെ​യും 60 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​ഞ്ചാം ബാ​ച്ചി​ന്‍റെ പൊ​തു പ​രീ​ക്ഷ അ​ത​ത് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. മേ​യ് മൂ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ പ്രാ​ക്ടി​ക്ക​ലും മേ​യ് 17 മു​ത​ല്‍ 21 വ​രെ തി​യ​റി​യു​മാ​ണ്. പ​രീ​ക്ഷാ ഫീ​സാ​യ 700 രൂ​പ പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് നാ​ല് വ​രെ​യും, 20 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 10 വ​രെ​യും www.scole
kerala.org യി​ല്‍ ഡി​സി​എ എ​ക്സാം ര​ജി​സ്ട്രേ​ഷ​നി​ല്‍ ഓ​ണ്‍​ലൈ​നാ​യോ ജ​ന​റേ​റ്റ് ചെ​യ്തെ​ടു​ത്ത ചെ​ലാ​നി​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന​യോ അ​ട​ച്ച് ബ​ന്ധ​പ്പെ​ട്ട പ​ഠ​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് അ​പേ​ക്ഷി​ക്ക​ണം. മൂ​ന്ന്, നാ​ല് ബാ​ച്ചു​ക​ളി​ല്‍ പ​രീ​ക്ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ഴു​താ​ത്ത​വ​ര്‍​ക്കും നി​ര്‍​ദി​ഷ്ട യോ​ഗ്യ​ത നേ​ടാ​ത്ത​വ​ര്‍​ക്കും നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9447913820