മ​നം ക​വ​ര്‍​ന്ന് ക്വോ വാ​ഡി​സ്, ഐ​ഡ
Wednesday, February 24, 2021 1:14 AM IST
ത​ല​ശേ​രി: ബോ​സ്‌​നി​യ നേ​രി​ട്ട കൊ​ടും ക്രൂ​ര​ത​യു​ടെ ക​ഥ സ​സൂ​ക്ഷ്മം ആ​വി​ഷ്‌​ക​രി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യ ക്വോ ​വാ​ഡി​സ്, ഐ​ഡ പ്രേ​ക്ഷ​ക മ​ന​സി​ല്‍ ഇ​ടം നേ​ടി. ലി​ബ​ര്‍​ട്ടി ലി​റ്റി​ല്‍ പാ​ര​ഡൈ​സി​ലെ നി​റ​ഞ്ഞ സ​ദ​സി​ല്‍ നി​ന്നും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. സ്രെ​ബ്രെ​നി​ക്ക​യി​ലെ അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ട​ന്നു​പോ​കേ​ണ്ടി​വ​ന്ന നി​സ​ഹാ​യ​ത​യും പ്ര​ക്ഷു​ബ്‌​ധ​ത​യും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ക്വോ ​വാ​ഡി​സ്, ഐ​ഡ​യ്ക്ക് ക​ഴി​ഞ്ഞു. ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ലെ ഏ​റ്റ​വും നി​ഷ്ഠു​ര​മാ​യ അ​ദ്ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് 1995 കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന ബോ​സ്നി​യ​ന്‍ യു​ദ്ധ വെ​റി. ജ​ന​റ​ല്‍ റാ​റ്റ്കോ മ​ലാ​ഡി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​സ്നി​യ​ന്‍ സെ​ര്‍​ബ് സൈ​ന്യം കൊ​ന്നു ത​ള്ളി​യ​ത് 8000ല്‍ ​അ​ധി​കം നി​ര​പ​രാ​ധി​ക​ളെ​യാ​യി​രു​ന്നു. സ്രെ​ബ്രെ​നി​ക്ക​യി​ലെ യു ​എ​ന്നി​ന്‍റെ വി​വ​ര്‍​ത്ത​ക​യാ​യ ഐ​ഡ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ചി​ത്രം മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്. സെ​ര്‍​ബി​യ​ന്‍ സൈ​ന്യം ന​ഗ​രം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ യു ​എ​ന്‍ ക്യാ​മ്പി​ല്‍ അ​ഭ​യം തേ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രി​ല്‍ ഐ​ഡ​യു​ടെ കു​ടും​ബ​വും ഉ​ള്‍​പ്പെ​ടു​ന്നു. ത​ന്‍റെ കു​ടും​ബം മ​ര​ണ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത് നി​സ​ഹാ​യ​ത​യോ​ടെ കാ​ണു​ന്ന ഐ​ഡ​യു​ടെ പ​രി​ഭ്രാ​ന്ത​മാ​യ ക​ണ്ണു​ക​ളി​ലൂ​ടെ സ്രെ​ബ്രെ​നി​ക്ക​യി​ലെ ജ​ന​ത നേ​രി​ട്ട ക്രൂ​ര​ത ചി​ത്രം തു​റ​ന്നു കാ​ട്ടു​ന്നു.
പ്ര​മു​ഖ ബോ​സ്നി​യ​ന്‍ സി​നി​മാ സം​വി​ധാ​യി​ക​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജാ​സ്മി​ല സ​ബാ​നി​ച്ചാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. യാ​സ്‌​ന ജൂ​റി​റ്റി​ച്ച് ഈ​സു​ഡി​ന്‍ ബൈ​റോ​വി​ച്ച്, ബോ​റി​സ് ഇ​സ​കോ​വി​ച്ച് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്.​വെ​നീ​സ് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലും ടൊ​റ​ന്റോ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി​യ ചി​ത്ര​മാ​ണ് ക്വോ ​വാ​ഡി​സ് ഐ​ഡ. 93-ാമ​ത് അ​ക്കാ​ദ​മി അ​വാ​ര്‍​ഡു​ക​ളി​ല്‍ മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ഫീ​ച്ച​ര്‍ ഫി​ലി​മി​നു​ള്ള ബോ​സ്നി​യ​ന്‍ എ​ന്‍​ട്രി​യാ​യും ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്..
വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഇ​രു​പ​തോ​ളം സി​നി​മ​ക​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ചൈ​നീ​സ് സി​നി​മ സ്‌​ട്രൈ​ഡിം​ഗ് ഇ​ന്‍ ടു ​ദ വി​ന്‍​ഡ്, ഫ്ര​ഞ്ച് സി​നി​മ​ക​ളാ​യ സ​മ്മ​ര്‍ ഓ​ഫ് 85, ജെ​എ​ല്‍​ജി/​ജെ​എ​ല്‍​ജി സെ​ല്‍​ഫ് പോ​ട്രൈ​റ്റ് ഇ​ന്‍ ഡി​സം​ബ​ര്‍ എ​ന്നി​വ​യാ​ണ് രാ​വി​ലെ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മ​ല​യാ​ള സി​നി​മ​ക​ളാ​യ ശം​ഭു പു​രു​ഷോ​ത്ത​മ​ന്‍ സം​വി​ധാ​നം ചെ​യ്ത പാ​പം ചെ​യ്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ, സെ​ന്നാ ഹെ​ഗ്ഡെ​യു​ടെ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം, ക​ന്ന​ഡ ചി​ത്ര​മാ​യ പൃ​ഥ്വി കൊ​നാ​നൂ​രി​ന്റെ വേ​ര്‍ ഈ​സ് പി​ങ്കി എ​ന്നീ സി​നി​മ​ക​ളാ​ണ് ഇ​ന്ത്യ​ന്‍ സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. വി​വി​ധ ഭാ​ഷ​ക​ളി​ലെ സി​നി​മ​ക​ളു​ടെ 20 പ്ര​ദ​ര്‍​ശ​ന​ങ്ങ​ളാ​ണ് ആ​ദ്യ ദി​ന​ത്തി​ല്‍ ന​ട​ന്ന​ത്.