ഇ​രി​ട്ടി​യി​ൽ ആ​റു നാ​ട​ൻ ബോം​ബു​ക​ൾ പി​ടി​കൂ​ടി
Wednesday, February 24, 2021 1:14 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ നാ​ട​ൻ ബോം​ബു​ക​ൾ പി​ടി​കൂ​ടി. പ​യ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ഐ​ടി​സി​യു​ടെ പി​ൻ​വ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​ണ് ആ​റു നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
ക​ണ്ണൂ​ർ ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ ടി.​വി. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​എ​ൻ. അ​ജി​ത് കു​മാ​ർ, സി.​ധ​നീ​ഷ്, ശ്രീ​കാ​ന്ത്, ഇ​രി​ട്ടി എ​സ്ഐ മ​ജീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.